Around us

ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല; കോൺഗ്രസ്സിൽ ചേർന്നെന്ന വാർത്തയോട് പ്രതികരിച്ച് കലാഭവൻ ഷാജോൺ

താനും കുടുംബവും കോൺഗ്രസ്സിൽ ചേർന്നെന്ന വാർത്ത നിഷേധിച്ച് പ്രമുഖ നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ. ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുതെന്ന് ഷാജോൺ സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചു. 'കലാഭവൻ ഷാജോണും കുടുംബവും കോൺഗ്രസിൽ ചേർന്നു' എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ കുടുംബ ചിത്രവും ചേർത്ത് പ്രചരിപ്പിച്ച അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട് .“ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്,” ഷാജോൺ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തേ നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഇന്നസെന്റിനെ കുറിച്ചും ഇത്തരം വാർത്തകൾ പ്രചരിച്ചിരുന്നു. കോൺഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്നസെന്റ് പറഞ്ഞതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അദ്ദേഹവും ഈ വാർത്ത നിഷേധിച്ചിരുന്നു.

'ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം. എന്റെ പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല,” എന്നായിരുന്നു ഇന്നസെന്റ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT