Around us

'സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് പറയുന്ന ഉന്നതന്‍ ഭഗവാന്റെ പേരുള്ളയാള്‍'; കെ.സുരേന്ദ്രന്‍

സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കോടതി പറഞ്ഞ ഉന്നതന്‍ ഭഗവാന്റെ പേരുള്ളയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസില്‍ നാലോ അഞ്ചോ പ്രധാനികള്‍ക്ക് പങ്കുണ്ടെന്നാണ് താന്റെ നിരീക്ഷണമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'ഉന്നതന്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. നിയമപരമായി പേരുകള്‍ പുറത്തുവരുന്നതല്ലെ നല്ലത്. ഭഗവാന്റെ പര്യായപദങ്ങളാണ് ഭാരതത്തിലെ പേരുകളെല്ലാം', സുരേന്ദ്രന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആരൊക്കെയാണ് സ്വപ്‌നയെയും സംഘത്തെയും കള്ളക്കടത്തിന് സഹായിച്ചതെന്ന സത്യം പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പറഞ്ഞ സുരേന്ദ്രന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും മൗനം പാലിക്കുകയാണെന്നും ആരോപിച്ചു. കോടതി തന്നെ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മ്മികമായി അവകാശമില്ല. മുഖ്യമന്ത്രി കണ്ണൂരില്‍ പോയത് പ്രചാരണത്തിനായല്ലെന്നും, ഊരാളുങ്കല്‍ വിവാദത്തിലെ ചര്‍ച്ചയ്ക്കാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

SCROLL FOR NEXT