Around us

ജനം ബിജെപി ചാനല്‍ അല്ലെന്ന് കെ.സുരേന്ദ്രന്‍, 'അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നത് എന്നോടാണോ ചോദിക്കുന്നത്?'

സ്വര്‍ണ്ണക്കടത്ത് കേസില്‍ സംഘപരിവാര്‍ നിയന്ത്രണമുള്ള ജനം ടിവി എക്സിക്യുട്ടീവ് എഡിറ്ററെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതില്‍ രാഷ്ട്രീയമില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നതില്‍ ബിജെപിക്ക് എന്താണ് പങ്കാളിത്തം. കൈരളി ചാനലിലെ എല്ലാവരും സിപിഐഎമ്മുകാരാണോ എന്നും കെ സുരേന്ദ്രന്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനം ടിവി ബിജെപിയുടെ ചാനല്‍ അല്ല. ബിജെപിക്ക് അങ്ങനെയൊരു ചാനലേ ഇല്ല. ജനം ടിവി ഈ നാട്ടിലെ ദേശസ്നേഹികളുടെ ചാനലാണെന്നും, ബിജെപിക്കാരായ ആരും ചാനലില്‍ ഇല്ലെന്നും കെ.സുരേന്ദ്രന്‍. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്ന കാര്യം അറിഞ്ഞിട്ടില്ല.

ലൈഫ് മിഷന്‍ പദ്ധതിയില്‍ അടിമുടി ചട്ടലംഘനമാണ് നടന്നിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനമെന്നും സുരേന്ദ്രന്‍.

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിനായി ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ഹാജരായി. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ചോദ്യംചെയ്യല്‍. ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. അതേ ദിവസം ഉച്ചയ്ക്ക് സ്വപ്നാ സുരേഷും അനില്‍ നമ്പ്യാരും ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം പ്രതികള്‍ക്ക് ഫ്ളാറ്റ് ബുക്ക് ചെയ്തതായി അരുണ്‍ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT