Around us

'വാരിയന്‍കുന്നന്‍ ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ എകെജി സെന്റര്‍ ഗൂഢാലോചന'; കെ സുരേന്ദ്രന്‍

ആഷിഖ് അബു-പൃഥ്വിരാജ് ചിത്രം വാരിയന്‍കുന്നന്‍ സിനിമ ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ എകെജി സെന്ററിന്റെ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിനിമയുടെ പേരില്‍ ചര്‍ച്ച വഴിതിരിച്ചുവിടുകയാണ്. പ്രവാസി ചര്‍ച്ചകളെ വഴിമാറ്റാനാണ് സിപിഎം ശ്രമമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റിമ കല്ലിംഗലിന്റെയും ആഷിഖ് അബുവിന്റെയും ഉദ്ദേശം എല്ലാവര്‍ക്കും അറിയാം. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയുടെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കുമെന്നും, യുവമോര്‍ച്ച പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെയുള്ള ജനരോഷത്തെ വിഘടിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ പൂര്‍ണപരാജയമാണ്. വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പിപിഇ കിറ്റ് ആര് നല്‍കും. സര്‍ക്കാരിന്റെ ഉദ്ദേശം ഇതിലൂടെ വ്യക്തമാണെന്നും പ്രവാസികള്‍ മടങ്ങിവരരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT