Around us

'ലവ് ജിഹാദും' 'നാര്‍ക്കോട്ടിക് ജിഹാദും' ചര്‍ച്ചയാകും; തൃക്കാക്കരയില്‍ സഭാ വിശ്വാസികളുടെ വോട്ട് ബി.ജെ.പിക്കെന്ന് കെ.സുരേന്ദ്രന്‍

തൃക്കാക്കരയില്‍ ക്രൈസ്തവ സഭാ വിശ്വാസികളുടെ വോട്ട് ബി.ജെ.പിക്കെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ക്രൈസ്തവ സഭകള്‍ 'ഭീകരവാദ ശക്തികളോട്' എടുക്കുന്ന സമീപനം ഈ തെരഞ്ഞെടുപ്പിലെ ഒരു പ്രധാനപ്പെട്ട സവിശേഷതയാണ്. അത്തരം രാഷ്ട്രീയസാഹചര്യത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥിത്വമാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ 'ലവ് ജിഹാദ്' 'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുമെന്നും കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട്.

കെ.സുരേന്ദ്രന്‍ പറഞ്ഞത്

ക്രൈസ്തവ, ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന 'മതഭീകരവാദികളോട്' എല്‍.ഡി.എഫും യു.ഡി.എഫും മൃദുസമീപനമാണ് സ്വീകരിക്കുന്നത് എന്നത് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയമായി മാറും.

ഭീകരവാദ ശക്തികളെ പ്രീണിപ്പിക്കുന്ന സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട് വോട്ടര്‍മാരുടെ ഇടയില്‍ ചലനമുണ്ടാക്കും. ക്രൈസ്തവ സഭകള്‍ ഭീകരവാദ ശക്തികളോട് എടുക്കുന്ന സമീപനം ഈ തെരഞ്ഞെടുപ്പിലെ ഒരു പ്രധാനപ്പെട്ട സവിശേഷതയാണ്. അത്തരം രാഷ്ട്രീയസാഹചര്യത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥിത്വമാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും കെ.സുരേന്ദ്രന്‍.

തൃക്കാക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ എ.എന്‍ രാധാകൃഷ്ണനെ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.

ചെറിയ പെരുന്നാളിനൊരുങ്ങി യുഎഇ ; ഭക്ഷ്യോത്പന്നങ്ങളുടെ സു​ഗമമായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കി ലുലു

വെള്ളാപ്പള്ളിക്ക് എസ്എൻഡിപി നേതൃത്വത്തിലേക്ക് മടങ്ങാനാകുമോ? അയോ​ഗ്യത എന്തുകൊണ്ട്? The Money Maze

പൊളിറ്റിക്കൽ ഡ്രാമയുമായി നിവിനും ബി. ഉണ്ണികൃഷ്ണനും; 'പ്രതിഛായ' മാർച്ച് 26 ന്

പെരുന്നാൾ സ്പെഷ്യലായി "പാൽനിലാ പുഞ്ചിരി”; 'ഭീഷ്മർ' പുതിയ ഗാനം നാളെയെത്തും

ഓസ്കർ 2026 : നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’, ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ

SCROLL FOR NEXT