Around us

കേരള പൊലീസിലും തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തും ഐ.എസ് സാന്നിധ്യമുണ്ടെന്ന് കെ സുരേന്ദ്രൻ

കേരള പൊലീസിലും തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തും ഐ.എസ് സാന്നിധ്യമുണ്ടെന്ന ആരോപണവുമായി കെ സുരേന്ദ്രൻ. പൊലീസ് ആസ്ഥാനത്ത് ഐ.എസിന്റെ സ്ലീപിം​ഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. പൊലീസ് ആസ്ഥാനത്തെ ഈമെയിൽ വിവരങ്ങൾ ചോർത്തി കൊടുത്തതിന് പുറത്താക്കിയ ഷാജഹാൻ എന്ന എസ്.ഐയെ പിണറായി സർക്കാർ സ്ഥാനക്കയറ്റത്തോടെ സർവീസിൽ തിരിച്ചെടുത്തു. കേരള പൊലീസിൽ ഐ.എസ് സാന്നിധ്യമുണ്ടെന്ന് ഡി.ജി.പി പറയില്ല, എന്നാൽ താൻ പറഞ്ഞു തരാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രൻ പറഞ്ഞത്

സംസ്ഥാനത്തെ പൊലീസ് സേനയിൽ ഭീകരവാദികളുടെ സാന്നിധ്യം ശക്തമാണ്. കോന്നിയിലും പത്തനാപുരത്തും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൊല്ലത്ത് നിന്നുള്ള ഇന്റലിജൻസ് ഡി.വൈ.എസ്.പി സംശയത്തിന്റെ നിഴലിലാണ്. എന്നാൽ അയാളെ സ്ഥലം മാറ്റുകയാണുണ്ടായത്. സ്പെഷ്യൽ ബ്രാഞ്ചിലും ക്രൈംബ്രാഞ്ചിലും അടക്കം ഇത്തരക്കാരുണ്ടെന്നും അവർക്ക് ഡിപ്പാര്‍ട്ട്മെന്‍റില്‍ മാന്യത നല്‍കുന്നതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. സംസ്ഥാനത്തെ ഐ.എസ് സാന്നിധ്യത്തെ കുറിച്ച് ഡി.ജി.പി നടത്തിയ പ്രസ്താവനയോട് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയണം.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT