Around us

'ഇത്രയും കഴിവുകെട്ട ആഭ്യന്തരവകുപ്പും മന്ത്രിയും കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല'; കെ.സുധാകരന്‍

ആലപ്പുഴയിലെ ഇരട്ടകൊലപാതകത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇത്രയും കഴിവുകെട്ട ഒരു ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് കെ.സുധാകരന്‍.

ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണം. കൊലപാതക പരമ്പരകള്‍ക്കൊരു അവസാനം വേണം. ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയത്വത്തില്‍ നിന്ന് ഉണരണം. രാഷ്ട്രീയ പാര്‍ട്ടികളെയും, മതത്തെയും മുന്നില്‍ നിര്‍ത്തി കൊലപാതക സംഘങ്ങളും, കൊട്ടേഷന്‍ സംഘങ്ങളും കണക്കു തീര്‍ത്ത് അഴിഞ്ഞാടുകയാണ്. ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള പോലീസ് സംവിധാനങ്ങള്‍ അങ്ങേയറ്റം നിഷ്‌ക്രിയമായിരിക്കുകയാണെന്നും സുധാകരന്‍.

കെ.സുധാകരന്‍ പറഞ്ഞത്

ക്രൂരമായ അരുംകൊലപാതകങ്ങള്‍ക്ക് കേരളം തുടരെത്തുടരെ സാക്ഷ്യം വഹിക്കുകയാണ്.

രാഷ്ട്രീയ പാര്‍ട്ടികളെയും, മതത്തെയും മുന്നില്‍ നിര്‍ത്തി കൊലപാതക സംഘങ്ങളും, കൊട്ടേഷന്‍ സംഘങ്ങളും കണക്കു തീര്‍ത്ത് അഴിഞ്ഞാടുകയാണ്. ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള പോലീസ് സംവിധാനങ്ങള്‍ അങ്ങേയറ്റം നിഷ്‌ക്രിയമായിരിക്കുകയാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ സമരങ്ങള്‍ക്കെതിരെ സമാധാനപരമായി തെരുവില്‍ സമരം ചെയ്യുന്നവരെ ചോരയില്‍ മുക്കാനുള്ള ഉപകരണം മാത്രമായാണ് കേരളത്തിലെ പോലീസ് സംവിധാനത്തെ ഭരണകൂടം ഉപയോഗിക്കുന്നത്.

ഇത്രയും കഴിവുകെട്ട ഒരു ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണം. കൊലപാതക പരമ്പരകള്‍ക്കൊരു അവസാനം വേണം. ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയത്വത്തില്‍ നിന്ന് ഉണരണം.

കൊടി സുനിയുടെയും, കിര്‍മാണി മനോജിന്റെയും നേതാവിനെ ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്നും മാറ്റി ഭരണ നിപുണതയും, മിടുക്കുമുള്ള ആരെയെങ്കിലും പോലീസിന്റെ ഭരണം ഏല്‍പ്പിക്കണം.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT