Around us

എകെജി സെന്റര്‍ ആക്രമിച്ചതിന് പിന്നില്‍ ജയരാജന്റെ ചെറിയ ബുദ്ധി; പ്രതിയാക്കിയാല്‍ ബോംബെറിഞ്ഞവരെ പിടിക്കാമെന്ന് സുധാകരന്‍

എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇ.പി ജയരാജന്റെ ചെറിയ ബുദ്ധിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ജയരാജനെ പ്രതിയാക്കിയാല്‍ ബോംബെറിഞ്ഞവരെ പിടികൂടാനാകുമെന്നും സുധാകരന്‍ പറഞ്ഞു.

സംഭവത്തിന് പിന്നില്‍ ജയരാജനെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സംശമുണ്ട്. സി.പി.ഐ.എമ്മിനുള്ളില്‍ ജയരാജനെതിരെ അമര്‍ഷമുണ്ട്. വിമാനത്തിനുള്ളില്‍ പ്രതിഷേധക്കാരെ അക്രമിച്ച സംഭവത്തില്‍ ഇന്നല്ലെങ്കില്‍ നാളെ ജയരാജന്‍ പ്രതിയാകുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസിനോടായിരുന്നു സുധാകരന്റെ പ്രതികരണം.

'എ.കെ.ജി സെന്റര്‍ തകര്‍ത്തത് ആരെന്ന് ഇ.പി. ജയരാജന് മാത്രം അറിയാം. അദ്ദേഹം പ്രതിയായാല്‍ അല്ലേ പ്രതികളെ പിടിക്കാനാവൂ. അദ്ദേഹത്തിന്റെ ആളെ പ്രതിയാക്കിയാല്‍ അദ്ദേഹം സമ്മതിക്കില്ല. മറ്റു പ്രതികളെ പിടിക്കാന്‍ പൊലീസുകാര്‍ക്ക് തെളിവില്ല. സത്യസന്ധമായി പറഞ്ഞാല്‍ ജയരാജന്റെ ക്രിയേഷനാണിത്. വിമാനത്തിലുണ്ടായ സംഭവത്തിന്റെ ആവര്‍ത്തനമാണിത്. ജയരാജന്‍ ഇപ്പോള്‍ ആ കേസില്‍ പ്രതിയല്ലെങ്കിലും ഇന്ന് അല്ലെങ്കില്‍ നാളെ അദ്ദേഹം പ്രതിയാകും. അതില്‍ ഒരു സംശയവും വേണ്ട,' സുധാകരന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ തലയില്‍ ഉണ്ട നടന്ന കഥയറിയില്ലേ? എത്ര വര്‍ഷമാണ് ആ ഉണ്ടയും കൊണ്ട് നടന്നത് പാവം. ഇപ്പോഴാണ് ആ ഉണ്ട പോയത്. ഇപ്പോള്‍ ആ ഉണ്ട ദ്രവിച്ചു പോയെന്നും സുധാകരന്‍ പരിഹസിച്ചു.

സി.പി.ഐ.എമ്മിനകത്ത് ഒരുപാട് നേതാക്കള്‍ പരസ്പരം സംസാരിക്കുന്നത് ആക്രമണം ജയരാജന്‍ ഉണ്ടാക്കിയത് എന്നാണ് എന്നു തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു. ഞങ്ങള്‍ എകെജി സെന്റര്‍ ആക്രമിക്കാന്‍ പോകുന്നുണ്ടെങ്കില്‍, ആക്രമിച്ചാല്‍ ആക്രമിച്ചത് പോലെയിരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT