Around us

'താന്‍ ആര്‍ത്തിപണ്ടാരമല്ല'; പാര്‍ട്ടി ഏല്‍പ്പിച്ചാല്‍ കെ.പി.സി.സി പ്രസിഡന്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് കെ.സുധാകരന്‍ എം.പി

കെ.പി.സി.സി പ്രസിഡന്റ് പദവിക്ക് മോഹമില്ലെന്ന് കെ.സുധാകരന്‍ എം.പി. പാര്‍ട്ടി ഏല്‍പ്പിച്ചാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കും, താനൊരു ആര്‍ത്തിപണ്ടാരമല്ലെന്നും കെ.സുധാകരന്‍ എം.പി പറഞ്ഞു.മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കെ.സുധാകരന്‍

കെ.പി.സി.സി പ്രസിഡന്റാകാനു്ള്ള ആര്‍ത്തിയുമായി ആര്‍ത്തിപണ്ടാരമായി താന്‍ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. മുല്ലപ്പള്ളി മത്സരിക്കുമ്പോള്‍ ഒഴിവ് വരുന്ന കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര് വരണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും.

ഉമ്മന്‍ചാണ്ടിയുടെ വരവ് ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്. ജനമനസുകളിലുള്ള നേതാവിനൊപ്പം ഒറ്റക്കെട്ടായി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മുന്നോട്ട് പോകുകയാണെന്നും അഭിപ്രായ വ്യത്യാസമുണ്ടെന്ന് കരുതുന്നവര്‍ നിരാശരാകുമെന്നും കെ.സുധാകരന്‍ എം.പി പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT