Around us

'അത് തന്നെയല്ലേ മുഖം, ഒറിജിനലല്ലാതെ കാണിക്കാന്‍ പറ്റോ'; എംഎം മണിയ്‌ക്കെതിരെ അധിക്ഷേപം ആവര്‍ത്തിച്ച് കെ സുധാകരന്‍

എം.എം മണി എംഎല്‍എയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചിനെ ന്യായീകരിച്ചും മണിയ്‌ക്കെതിരെ കൂടുതല്‍ അധിക്ഷേപം നടത്തിയും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. മണിയുടെ ചിത്രം ചിമ്പാന്‍സിയുടെ ചിത്രത്തോട് ചേര്‍ത്ത് വെച്ച് നടത്തിയ പ്രതിഷേധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖമെന്നായിരുന്നു സുധാകരന്റെ മറുപടി. അത് അങ്ങനെ ആയിപ്പോയതില്‍ ഞങ്ങള്‍ എന്ത് പിഴച്ചു, ഒറിജിനലല്ലാതെ കാണിക്കാന്‍ പറ്റോ, സൃഷ്ടാവോട് പറയാമെന്ന് അല്ലാതെയെന്നും സുധാകരന്‍ പറഞ്ഞു.

വിഷയത്തില്‍ മഹിളാ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അവരുടെ മാന്യതയും തറവാടിത്തവും അന്തസുമാണെന്നും മണിക്ക് അതൊന്നും ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. അധിക്ഷേപത്തില്‍ ഖേദം പ്രകടിപ്പിക്കുമോ എന്ന ചോദ്യത്തിന് ഖേദം പ്രകടിപ്പിക്കാന്‍ മാത്രം ഒന്നും പറഞ്ഞില്ലെന്നായിരുന്നു സുധാകരന്റെ മറുപടി.

കെ കെ രമ എംഎല്‍എയ്‌ക്കെതിരായ എംഎം മണി നടത്തിയ അധിക്ഷേപ പ്രസ്താവനയില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ മാര്‍ച്ച്. ചിമ്പാന്‍സിയുടെ ചിത്രത്തിന്റെ തലവെട്ടി മാറ്റി അവിടെ മണിയുടെ ചിത്രം വെച്ചുകൊണ്ടായിരുന്നു പ്രതിഷേധ സമരം. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് ഒളിപ്പിച്ചു.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT