Around us

മരംമുറിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെ; തെളിവുകളുണ്ടെന്ന് കെ.സുധാകരന്‍

മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുള്ള മരം മുറിക്കാന്‍ അനുമതി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഉത്തരവ് ആഭ്യന്തരവകുപ്പ് കൂടി അറിഞ്ഞാണെന്നതിന് തെളിവുകളുണ്ട്. അത് സമയമാകുമ്പോള്‍ പുറത്തുവിടുമെന്നും സുധാകരന്‍ പറഞ്ഞു.

സര്‍ക്കാര്‍ അറിയാതെയാണ് മരംമുറിക്കാന്‍ അനുമതി നല്‍കിയതെന്ന് പറഞ്ഞാല്‍ അത് മുഖവിലയ്‌ക്കെടുക്കാനുള്ള ബുദ്ധിശൂന്യതയൊന്നും പ്രബുദ്ധ കേരളത്തിലെ ജനങ്ങള്‍ക്കില്ല. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അത് മനസിലാകും. തമിഴ്‌നാടിന്റെ താല്‍പര്യത്തെ സംരക്ഷിച്ച് കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേതെന്നും കെ.സുധാകരന്‍ ആരോപിച്ചു.

മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയെന്ന് അറിഞ്ഞത്, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കത്ത് കിട്ടിയപ്പോഴാണെന്നായിരുന്നു വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചത്. സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിവരം അറിഞ്ഞതെന്നും, അതിനാലാണ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

SCROLL FOR NEXT