Around us

'സര്‍ക്കാര്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധം ചെയ്യുന്നു', എ.വിജയരാഘവന്‍ ഏറ്റവും വലിയ വര്‍ഗീയവാദിയെന്ന് സുധാകരന്‍

ഏറ്റവും വലിയ വര്‍ഗീയവാദിയാണ് സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. വിജയരാഘവനെ ശിഖണ്ഡിയെന്ന് വിശേഷിപ്പിച്ച സുധാകരന്‍, ഇത്തരം ശിഖണ്ഡിയെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ മതമേലധ്യക്ഷന്മാരോട് യുദ്ധം ചെയ്യുന്നതെന്നും ആരോപിച്ചു.

മതമേലധ്യക്ഷന്മാരുമായി ഒരു സര്‍ക്കാര്‍ യുദ്ധം ചെയ്യാന്‍ പാടുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. എല്ലാവരെയും വിളിച്ച് ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചു എന്ന് പറയുന്നുണ്ടെങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ വീണ്ടും ഉണ്ടാവുകയാണ്. അതിനാല്‍ സര്‍ക്കാര്‍ അവകാശവാദത്തില്‍ കഴമ്പില്ല.

കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കുന്ന മതസൗഹാര്‍ദ യോഗത്തില്‍ എല്ലാ മത-സമുദായ നേതാക്കളും പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബിഷപ്പ് ആരോപിച്ചത് പോലെ ഏതെങ്കിലും തരത്തിലുള്ള ജിഹാദ് പ്രവര്‍ത്തനം നടക്കുന്നതായി ബോധ്യപ്പെട്ടാല്‍ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT