Around us

അതൊരു ചെറിയ ചര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ പീഡന പരാതി നിസാരവത്കരിച്ച് കെ.സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ ക്യാമ്പില്‍ സംസ്ഥാന നേതാവിനെതിരെ ഉയര്‍ന്ന പീഡന പരാതി നിസാരവത്കരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. അതൊരു ചെറിയ ചര്‍ച്ചയാണ്. അതേക്കുറിച്ച് പഠിച്ചിട്ടില്ല. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റിനോട് ഈ കാര്യത്തെക്കുറിച്ച് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു.

അതേസമയം ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ അത് പൊലീസിന് കൈമാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

''ആ ക്യാമ്പില്‍ പങ്കെടുത്ത ഏതെങ്കിലും പെണ്‍കുട്ടിക്ക് ഏതെങ്കിലും തരത്തില്‍ പരാതിയുണ്ടെങ്കില്‍ ആ പരാതിയുടെ പുറത്ത് സംഘടനപരമായ നടപടിയെടുക്കുക മാത്രമല്ല, ആ പരാതി പൊലീസിലേക്ക് കൈമാറുകയും ചെയ്യും. അത് യൂത്ത് കോണ്‍ഗ്രസിനകത്തോ, കോണ്‍ഗ്രസിനകത്തോ ഒരു ആഭ്യന്തര വിഷയമായി പറഞ്ഞു തീര്‍ക്കില്ല.

ഒരു സമ്മര്‍ദ്ദത്തിനും ഒരു കുട്ടിയും വഴിപ്പെടരുത്. ആരും സമ്മര്‍ദ്ദം ചെലുത്തി പരാതി കൊടുക്കാതിരിക്കരുത്. ഇനി കൊടുത്തില്ലെങ്കിലും എഴുതി വാങ്ങി അത് പൊലീസിന് കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്,'' വി.ഡി സതീശന്‍ പറഞ്ഞു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT