Around us

'മേയര്‍ക്ക് സൗന്ദര്യം ഉണ്ടെന്ന് പറയുന്നതില്‍ അശ്ലീലമുണ്ടെന്ന് കരുതുന്നില്ല'; മാനസിക പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്ന് മുരളീധരന്‍

മേയര്‍ ആര്യാ രാജേന്ദ്രനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കെ.മുരളീധരന്‍ എം.പി. തന്റെ പ്രസ്താവന കാരണം മേയര്‍ക്ക് മാനസിക പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്നും മുരളീധരന്‍ പ്രതികരിച്ചു. തനിക്കെതിരായ പരാതിയില്‍ ഭയമൊന്നുമില്ലെന്നും, തനിക്കെതിരെ ഒരുപാട് കേസുകളുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

രാഷ്ട്രീയ ജീവിതത്തില്‍ താന്‍ കാരണം ഒരാള്‍ക്കും മാനസിക പ്രശ്‌നമുണ്ടാകരുതെന്നും, തന്റെ പ്രസ്താവന കൊണ്ട് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഒരു മാനസിക പ്രയാസമുണ്ടാകാന്‍ പാടില്ലെന്ന് നിര്‍ബന്ധമുണ്ടെന്നും കെ.മുരളീധരന്‍.

'സൗന്ദര്യം ഉണ്ട് എന്ന് പറയുന്നതില്‍ അശ്ലീലം ഉണ്ടെന്ന് കരുതുന്നില്ല. ഞാന്‍ ചൂണ്ടിക്കാട്ടിയ തെറ്റുകളില്‍ ഉറച്ചുനില്‍ക്കുന്നു. പക്ഷേ വ്യക്തിപരമായി മേയര്‍ക്ക് എതിരായി അധിക്ഷേപം ചൊരിഞ്ഞു എന്ന തോന്നലുണ്ടെങ്കില്‍ അതിലെനിക്ക് ഖേദമുണ്ട്. ആനാവൂര്‍ നാഗപ്പനും ഡി.വൈ.എഫ്.ഐയും എനിക്ക് സര്‍ട്ടിഫിക്കേറ്റ് തരേണ്ട ആവശ്യമില്ല. ശരീരത്തിന്റെ സൗന്ദര്യം വാക്കുകളില്‍ ഇല്ല എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഖേദിക്കുന്നതില്‍ ഒരു അഭിമാന പ്രശ്നവുമില്ല.'

നഗരസഭയുടെ ചരിത്രത്തില്‍ നടന്നിട്ടില്ലാത്ത അഴിമതിയാണ് നടന്നത്. അതുകൊണ്ട് താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ലക്ഷങ്ങളുടെ തട്ടിപ്പ് കോര്‍പ്പറേഷനില്‍ നടന്നു. ഭരിക്കുന്നവര്‍ക്ക് ധാര്‍മിക ഉത്തരവാദിത്തം ഉണ്ട്. നടക്കാത്ത പൊങ്കാലയ്ക്ക് ലക്ഷങ്ങള്‍ എഴുതിയെടുത്തു. ചിക്കനും പൊറോട്ടയും വാങ്ങാനെന്ന് പരസ്യമായിട്ട് പറയുകയും ചെയ്തു. ഇതൊക്കെ നഗരസഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണെന്നും കെ.മുരളീധരന്‍ ആരോപിച്ചു.

മേയര്‍ സുന്ദരിയാണെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടാണെന്നായിരുന്നു മുരളീധരന്റെ ആക്ഷേപം. ഇതിനെതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കിയിരുന്നു. കേസെടുക്കുന്നതില്‍ നിയമോപദേശം തേടുമെന്നായിരുന്നു പൊലീസ് അറിയിച്ചത്.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT