Around us

കെ മുരളീധരന്‍ എംപി കൊവിഡ് പരിശോധനയ്ക്ക് വിധേയനാകണമെന്ന് നിര്‍ദേശം

കെ മുരളീധരന്‍ എംപി കൊവിഡ് പരിശോധനയ്ക്ക് വിധേയനാകണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ നിര്‍ദേശം. ഇദ്ദേഹത്തിന്റെ ഡ്രൈവറും പരിശോധനയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കെ മുരളീധരന്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തലേന്ന് കെ മുരളീധരന്‍ വീട്ടിലെത്തി ആശംസയറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനയ്ക്ക് കളക്ടര്‍ നിര്‍ദേശിച്ചത്. ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ നാദാപുരം പാറക്കടവിലെ കോണ്‍ഗ്രസ് നേതാവിന്റെ മകനാണ്.

ജൂലൈ 9 നായിരുന്നു വിവാഹം. മൂന്ന് ദിവസങ്ങളിലായി 200 ഓളം പേര്‍ ചടങ്ങിനെത്തിയിരുന്നു. എട്ടാം തിയ്യതിയാണ് കെ മുരളീധരനും ചില കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളും വരന് ആശംസയറിയിക്കാന്‍ എത്തിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം 4 മുതല്‍ ഡോക്ടര്‍ അവധിയിലാണ്. വിവാഹ ചടങ്ങിനിടെയാണ് രോഗബാധയുണ്ടായതെന്നാണ് സൂചന. അതേസമയം വിവാഹദിവസമാണ് പോയതെന്നത് വ്യാജ പ്രചരണമാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിവാഹത്തലേന്നാണ് പോയത്. വിവാഹദിവസം ചടങ്ങിനെത്തിയ വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലാണ് വരന് കൊവിഡ് ബാധിച്ചത്. ഈ വ്യക്തിയെ താന്‍ കണ്ടിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. അതേസമയം വിവാഹച്ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കാണിച്ച് കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം ജനറല്‍ സെക്രട്ടറി കല്ലുകൊത്തിയില്‍ അബൂബക്കറിനെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം വളയം പൊലീസ് കേസെടുത്തിട്ടുണ്ട്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT