Around us

പൊലീസുകാരെ മുന്നിലിരുത്തി പറയുന്നു വിരട്ട് വേണ്ടെന്ന്, മുഖ്യമന്ത്രി കറുപ്പ് കണ്ടാല്‍ കുരിശ് കണ്ട ഡ്രാക്കുളയെ പോലെ: കെ. മുരളീധരന്‍

മുഖ്യമന്ത്രി ആരെയും ഭയമില്ലെന്ന് പറയുന്നത് കുറെ മഫ്തി പൊലീസുകാരെ മുന്നിലിരുത്തിയിട്ടെന്ന് കെ. മുരളീധരന്‍ എം.പി. സമ്മേളനത്തില്‍ പറയുന്ന കാര്യങ്ങള്‍ ഒരു വാര്‍ത്താസമ്മേളനം വിളിച്ച് പറയാന്‍ ധൈര്യമുണ്ടോ എന്നും മുരളീധരന്‍ ചോദിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടായിരുന്നു മുരളീധരന്റെ പ്രതികരണം.

ഇന്നലെ മുഖ്യമന്ത്രി പരിപാടിയില്‍ പറയുകയാണ് വിരട്ട് എന്നോട് വേണ്ടെന്ന്. നോക്കുമ്പോള്‍ മുന്നില്‍ കുറെ മഫ്തി പൊലീസുകാരാണ് ഇരിക്കുന്നതെന്നാണ് മുരളീധരന്‍ പറഞ്ഞത്.

പോത്തിന് ചുവപ്പ് നിറം കണ്ടാല്‍ പേടിയാണ് അതുപോലെ മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാല്‍ പേടിയാണെന്നും മുരളീധരന്‍ പരിഹസിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. ഇന്നലെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ വന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു എന്നാണ് പറയുന്നത്. മാത്രമല്ല ഏതാണ്ട് സമനില തെറ്റിയ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

കെ മുരളീധരന്റെ വാക്കുകള്‍

പോത്തിന് ചുവപ്പ് നിറം കണ്ടാല്‍ പേടിയാണ്. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാല്‍ പേടിയാണ്. ഇവിടെ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. ഇന്നലെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ വന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു എന്നാണ് പറയുന്നത്. മാത്രമല്ല ഇന്ന് ഏതാണ്ട് സമനില തെറ്റിയ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പരിപാടിയില്‍ പറയുകയാണ് വിരട്ട് എന്നോട് വേണ്ടെന്ന്. നോക്കുമ്പോള്‍ മുന്നില്‍ കുറെ മഫ്തി പൊലീസുകാരാണ് ഇരിക്കുന്നത്.

ഇത്രയും ആരോപണം വന്നു. പൊതുയോഗത്തിലൊക്കെ പ്രസംഗിക്കുന്ന ഈ വീരവാദം എന്തുകൊണ്ടാണ് പത്ര സമ്മേളനത്തിലൂടെ പറയാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത്? കാരണം കയ്യടിക്കാരാണ് സമ്മേളനത്തിന് മുന്നില്‍ വന്നിരിക്കുന്നത്. അവരാരും സത്യം ചോദിക്കില്ല. പത്രക്കാര് സത്യം ചോദിക്കുന്നതുകൊണ്ട് പത്രക്കാരെ ചീത്ത വിളിച്ചു എന്നല്ലേ. നിങ്ങള്‍ എന്തെഴുതിയാലും ജനങ്ങള്‍ ജയിപ്പിക്കുമെന്ന് പറഞ്ഞു. എന്നിട്ട് അതെന്തുകൊണ്ട് തൃക്കാക്കരയില്‍ കണ്ടില്ല?

അപ്പോള്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ നിവൃത്തിയില്ല. ജനപ്രതിനിധികള്‍ക്ക് പോലും സഞ്ചരിക്കാന്‍ നിവൃത്തിയില്ല. മുഖ്യമന്ത്രിയുടെ പരിപാടിക്ക് പോണമെങ്കില്‍ പാസ് വേണം. മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നത്? കുറെ മിണ്ടാപ്രാണികളായ പൊലീസുകാരെ മുന്നിലിരുത്തി വിരട്ട് എന്നോട് വേണ്ട എന്ന് പറയുന്നത്.

ആദ്യം മുഖ്യമന്ത്രിയുടെ മാനസിക നില ഒന്ന് പരിശോധിക്കണം. കറുപ്പ് കണ്ടാല്‍ പേടി. ഏതാണ്ട് കുരിശ് കണ്ട ഡ്രാക്കുളയെ പോലെ. ഇതൊന്നും അംഗീകരിക്കാനാവില്ല. അടിയന്തരമായി കോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് മാനം മര്യാദയ്ക്ക് ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ വരും.

ഇവിടെ ഹിറ്റ്‌ലര്‍ ഭരണമാണോ? അന്വേഷിക്കാന്‍ പൊലീസ് സംഘത്തെ വെച്ചല്ലോ. അവര്‍ സുരക്ഷിതര്‍ ആണോ? വിജിലന്‍സ് ഡയറക്ടറെ എന്തിന് മാറ്റി. ഷാജ് കിരണിനെ പോലെ കുറെ അവതാരങ്ങള്‍ വന്നിട്ടുണ്ട്. അവര്‍ വിളിച്ചാല്‍ പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ കിട്ടുന്നു. ജനപത്രിനിധികളോ എം.എല്‍.എമാരോ വിളിച്ചാല്‍ കിട്ടില്ല.

'ദീപിക പദുകോൺ കൽക്കി രണ്ടാം ഭാഗത്തിൽ ഉണ്ടാകില്ല'; ഔദ്യോഗികമായി അറിയിച്ച് നിർമ്മാതാക്കൾ

'കൂമൻ' ആവർത്തിക്കാൻ ആസിഫ് അലി-ജീത്തു ജോസഫ് കൂട്ടുകെട്ട്; 'മിറാഷ്' നാളെ തിയറ്ററുകളിലേക്ക്

ലോകയുടെ 10 കോപ്പികളെങ്കിലും ഉടൻ തന്നെ ബോളിവുഡിൽ കാണാം, അവിടെ നടക്കുന്നത് വില കുറഞ്ഞ അനുകരണം: അനുരാഗ് കശ്യപ്

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

SCROLL FOR NEXT