Around us

'എനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കും'; ഭീഷണിയുമായി കെ.എം ഷാജി

എം.എല്‍.എ സ്ഥാനത്ത് നിന്നും അയോഗ്യത കല്‍പ്പിക്കാന്‍ കാരണക്കാരയവര്‍ക്ക് പരോക്ഷ ഭീഷണിയുമായി കെ.എം ഷാജി എം.എല്‍.എ. തനിക്ക് എതിരെ പ്രവര്‍ത്തച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കും. കണ്ണൂര്‍ വളപട്ടണത്ത് യൂത്ത്‌ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു കെ.എം ഷാജിയുടെ ഭീഷണി.

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരെയും വെറുതെ വിടില്ലെന്നും കെ.എം ഷാജി മുന്നറിയിപ്പ് നല്‍കി. തനിക്കെതിരെ പാര്‍ട്ടിക്കകത്ത് നിന്നും നീക്കങ്ങളുണ്ടായി. അതൊന്നും താന്‍ മറക്കില്ല.

കെ.എം ഷാജിയുടെ വാക്കുകള്‍

അങ്ങനെ കളിച്ചവനെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുക തന്നെ ചെയ്യും, അവന്‍ ഏത് കൊമ്പത്തെ അവനായാലും. ഒരു സംശയവും നിങ്ങള്‍ വിചാരിക്കേണ്ട. അതിന് വാങ്ങിയ അച്ചാരത്തിന്റെ പണത്തിന്റെ കണക്കും പുറത്ത് കൊണ്ടുവരും. അതാരായിരുന്നാലും. പാര്‍ട്ടിക്കകത്ത് പണ്ടുണ്ടായിരുന്നോ എന്നോ പുറത്തുണ്ടായിരുന്നെന്നോ നോക്കുന്ന പ്രശ്‌നമില്ല.

എന്റെ പേര് കെ.എം ഷാജിയെന്നാണെങ്കില്‍ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും. അങ്ങനെ മറന്നു പോകാന്‍ ഞാന്‍ പ്രവാചകനൊന്നുമല്ല. മനുഷ്യനാണ്. അനാവശ്യമായി തെരുവിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് കാര്യങ്ങള്‍ ഞാന്‍ അങ്ങനെ വിട്ടു കളയും എന്ന് ആരും ധരിക്കരുത്.

യു.ഡി.എഫ് വന്നാല്‍ എല്ലാം മറന്നു പോകുന്ന ഒരു രീതിയുണ്ട്. എന്നാല്‍ മറക്കാതെ കാത്തുവെക്കും കെ.എം ഷാജി. 2016ല്‍ എല്ലാം പരിശോധിച്ച തെരഞ്ഞെടുപ്പാണ് നടന്നത്. എനിക്കെതിരെ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി കിണറ്റില്‍ വരെ ഇറങ്ങി തപ്പി. ഒന്നും കിട്ടാതെ വന്നപ്പോഴാണ് വൃത്തികെട്ട ഒരു ആരോപണം എനിക്കെതിരെ ഉന്നയിച്ചത്.

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

SCROLL FOR NEXT