Around us

ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും? മുഖ്യമന്ത്രിയോട് കെ. കെ രമ

ദളിതര്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമം തുടര്‍ക്കഥയാകുന്നുവെന്ന് വടകര എം.എല്‍.എ കെ. കെ രമ. പൊലീസ് സ്റ്റേഷനില്‍ പരാതികൊടുക്കാന്‍ പോലും പറ്റാത്ത തരത്തിലേക്ക് അത് മാറുന്നുവെന്നും എന്ത് നടപടിയാണ് ഇതില്‍ സ്വീകരിക്കുകയെന്നും രമ മുഖ്യമന്ത്രിയോട് ചോദിച്ചു.

നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് കെ കെ രമ ചോദ്യം ഉന്നയിച്ചത്.

സാധാരണക്കാര്‍ക്ക് നേരെയുള്ള പൊലീസിന്റെ അമിതാധികാര പ്രയോഗങ്ങള്‍ തുടര്‍ക്കഥയാകുന്നു. ദളിതരായ മനുഷ്യര്‍ക്ക് നേരെയാണ് വലിയ തോതിലുള്ള അതിക്രമങ്ങള്‍ നടക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ പരാതികൊടുക്കാന്‍ പോലും പറ്റാത്ത തരത്തിലേക്ക് അത് മാറുന്നു. തെന്മലയിലെ രാജേഷിന്റെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരാമര്‍ശവും കേരളം കണ്ടതാണ്. ആറ്റിങ്ങലില്‍ പെണ്‍കുട്ടിക്ക് നേരെയുണ്ടായ പിങ്ക് പൊലീസിന്റെ അക്രമവും കണ്ടതാണ്. ദളിതര്‍ക്ക് നേരെ പൊലീസിന്റെ ഭാഗത്ത് നിന്ന് എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടാവുന്നതെന്നും ഇത്് തടയാന്‍ എന്ത് നടപടി സ്വീകരിക്കുമെന്നുമാണ് കെ. കെ രമ ചോദിച്ചത്.

പൊലീസിന്റെ പൊതു മുഖം ഇതല്ല എന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ആലംബഹീനരെയും സാധാരണക്കാരെയും സഹായിക്കുന്നതാണ് പൊതുവില്‍ കാണുന്നത്. കൊവിഡ് അടക്കമുള്ള ദുരന്ത ഘട്ടങ്ങളിലൊക്കെ പൊലീസിന്റെ നിലപാട് എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങളെ അതീവ ഗൗരവമായിട്ടാണ് കാണുന്നത്. അതിന് വേണ്ട നടപടികള്‍ എടുത്തുവരുന്നുമുണ്ട് എന്നാണ് മറുപടിപറഞ്ഞത്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT