Around us

സന്‍സദ് രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി കെ കെ രാഗേഷ്

പാര്‍ലമെന്റിലെ മികച്ച പ്രവര്‍ത്തനത്തിനായി നല്‍കുന്ന 2021ലെ സന്‍സദ് രത്‌ന പുരസ്‌കാരം കെ.കെ. രാഗേഷ് ഏറ്റുവാങ്ങി. പാര്‍ലെന്റിലെ മികച്ച പ്രവര്‍ത്തനം പരിഗണിച്ച് പ്രൈം പോയിന്റ് ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് കെ.കെ. രാഗേഷിന് സമ്മാനിച്ചത്.

മഹാരാഷ്ട്ര സദനില്‍ നടന്ന ചടങ്ങില്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ സുശീല്‍ ചന്ദ്ര പുരസ്‌കാരം സമ്മാനിച്ചു. വീരപ്പമൊയ്ലി, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരടക്കം മൊത്തം 12 പേര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. പാര്‍ലമെന്ററികാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ചടങ്ങില്‍ പങ്കെടുത്തു.

രാജ്യസഭയില്‍ 2015-2021 കാലത്ത് അംഗമായിരിക്കെ നടത്തിയ പ്രവര്‍ത്തനമാണ് രാഗേഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമായ രാഗേഷ് നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്.

എട്ട് ലോക്സഭാ എം.പി.മാരും മൂന്ന് രാജ്യസഭാ എം.പി.മാരുമാണ് ഇത്തവണ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭാ എം.പി.യെന്ന നിലയില്‍ സഭയിലെ ഹാജര്‍, സംവാദങ്ങള്‍, ചോദ്യങ്ങള്‍, സ്വകാര്യ ബില്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും ദേശീയ ശരാശരിയിലും ഉയര്‍ന്ന പ്രകടനമാണ് കെ.കെ.രാഗേഷ് നടത്തിയത്. ഇത് പരിഗണിച്ചാണ് പുരസ്‌കാരം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT