Around us

ആരും മതം മാറാന്‍ പ്രേരിപ്പിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിന്റെ ഒപ്പം ഇറങ്ങി പോന്നത്: ജോയ്‌സ്‌ന

നേരത്തെ താനും ഷെജിനും തമ്മില്‍ ഇഷ്ടത്തില്‍ ആയിരുന്നെന്നും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്കെത്തിയപ്പോള്‍ സ്വന്തം ഇഷ്ട പ്രകാരമാണ് ഇറങ്ങി പോന്നതെന്നും കോടഞ്ചേരിയില്‍ മതേതര വിവാഹം ചെയ്ത ജോയ്‌സ്‌ന. ഏത് മതത്തില്‍ വിശ്വസിക്കണമെന്നത് തന്നെ സ്വാതന്ത്ര്യമാണെന്നും മതം മാറണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ ജോയ്‌സ്‌ന പറഞ്ഞു.

ജോയ്‌സ്‌നയുടെ വാക്കുകള്‍

ക്രിസ്ത്യന്‍ സമൂഹമായതുകൊണ്ട് പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമായിരുന്നു. എനിക്ക് ഇഷ്ടമുള്ള വിശ്വാസം ഏറ്റെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ട്. വേറെ മത വിശ്വാസം അടിച്ചേല്‍പ്പിക്കുകയോ അത് ഏറ്റെടുക്കണമെന്ന് എന്നെ പറഞ്ഞ് ആരും എന്നെ നിര്‍ബന്ധിക്കുകയോ ഒന്നും ചെയ്തിട്ടില്ല.

ഞാന്‍ ഏത് മതവിഭാഗത്തില്‍ ജീവിക്കുന്നുവോ അത് തുടരാമെന്ന തീരുമാനത്തിലാണ് ഞങ്ങള്‍ എത്തിയിരുന്നത്. ഞങ്ങള്‍ തമ്മില്‍ നേരത്തെ പരിചയമുള്ളവരാണ്. ആറ് മാസം മുന്നേ ഇഷ്ടത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന തീരുമാനം എടുത്തപ്പോള്‍ എന്റെ ഇഷ്ടപ്രകാരം ഷെജിന്റെ കൂടെ ഇറങ്ങി പോന്നതാണ്. ഞാന്‍ ഇങ്ങനെ ഒരു തീരുമാനമെടുക്കുമ്പോള്‍ സ്വാഭാവികമായും കുടുംബം, പള്ളി ഒക്കെ അതിന് എതിരായിരിക്കാം. പക്ഷെ ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് എന്റേതായ തീരുമാനമുണ്ട്.

പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ രീതിയില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. കന്യാസ്ത്രീകളടക്കം പങ്കെടുക്കുന്ന തരത്തില്‍ ഒരു പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT