Around us

‘രാജ്യത്തിന്റെ ഭാവി മോദിയുടെ കയ്യില്‍ സുരക്ഷിതം’; കമല്‍നാഥ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ 

THE CUE

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ച് ജ്യോതിരാദിത്യ സിന്ധ്യ. ശേഷം പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട അദ്ദേഹം, ഇന്ത്യയുടെ ഭാവി നരേന്ദ്രമോദിയുടെ കയ്യില്‍ ഭദ്രമാണെന്ന് അവകാശപ്പെട്ടു. കമല്‍നാഥ് സര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമുന്നയിച്ചു. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വേണ്ടി ഒന്നും ചെയ്യാന്‍ കമല്‍നാഥ് സര്‍ക്കാരിനായില്ലെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനായില്ല. എല്ലാത്തില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയാണ്. പഴയ കോണ്‍ഗ്രസ് അല്ല ഇപ്പോള്‍. അതില്‍ നിന്നുകൊണ്ട് ജനങ്ങളെ സേവിക്കാന്‍ കഴിയാത്തതില്‍ താന്‍ ഏറെ ദുഖിതനായിരുന്നു.

ജനങ്ങളെ സേവിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. അതിനുള്ള മാര്‍ഗമായാണ് രാഷ്ട്രീയത്തെ കാണുന്നത്. കോണ്‍ഗ്രസിന്റെ ഭാഗമായി ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപിയില്‍ ചേര്‍ന്നത് ജീവിതത്തിലെ വഴിത്തിരിവാണ്. ഈ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തതിന് നരേന്ദ്രമോദിയോടും അമിത്ഷായോടും നന്ദിയുണ്ട്. ഇരുവരും, ജനങ്ങളെ സേവിക്കാന്‍ തനിക്ക് അവസരം നല്‍കിയിരിക്കുകയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്.

മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി കേന്ദ്രമന്ത്രിയാകുമെന്നാണ് സൂചന. അതേസമയം ഇദ്ദേഹത്തോടൊപ്പം രാജിവെച്ച രണ്ട് മന്ത്രിമാരും പത്ത് എംഎല്‍എമാരും ബിജെപിയില്‍ ചേരുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നുവെന്നാണ് വിവരം. ബിജെപിയ്‌ക്കൊപ്പം പോകാനല്ലെന്നും സിന്ധ്യയ്ക്ക് പിന്‍തുണ നല്‍കാനാണ് രാജിവെച്ചതെന്നുമാണ് ഇവര്‍ പറയുന്നത്. 19 എംഎല്‍എമാര്‍ പൊലീസ് കസ്റ്റഡിയിലിലാണെന്നും ഭൂരിപക്ഷം പേരും തിരിച്ചെത്തുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. അതേസമയം സിന്ധ്യയെ പിന്‍തുണച്ച് ഗ്വാളിയോര്‍ മേഖലയിലെ ഇരുനൂറോളം പ്രാദേശിക നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍; 'പ്രകമ്പനം' ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്ത് കാർത്തിക് സുബ്ബരാജ്

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

SCROLL FOR NEXT