Around us

‘പരിമിതിയുള്ള ജഡ്ജിമാര്‍ രാജിവെച്ച്‌ വീട്ടിലിരിക്കണം’; കെജ്‌രിവാള്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ ബി ടീമായെന്ന് ജസ്റ്റിസ് കെമാല്‍പാഷ 

THE CUE

സമ്മര്‍ദ്ദവും പരിമിതിയുമുള്ള ജഡ്ജിമാര്‍ രാജിവെച്ച് വീട്ടിലിരിക്കണമെന്ന് ജസ്റ്റിസ് ബി കെമാല്‍ പാഷ. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ തടയാന്‍ തങ്ങള്‍ക്കാകില്ല, തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ട് എന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തെയും കെമാല്‍ പാഷ വിമര്‍ശിച്ചു. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി കൊടുങ്ങല്ലൂര്‍ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസില്‍ സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ. മതേതര ഇന്ത്യയെ മതവല്‍ക്കാനുള്ള ശ്രമം തടയുക എന്ന സന്ദേശമുയര്‍ത്തിയായിരുന്നു പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരിപാടി സംഘടിപ്പിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ ബി ടീമായാണെന്നും കെമാല്‍ പാഷ കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ ഇത്രയും അക്രമസംഭവങ്ങളുണ്ടായിട്ടും ഡല്‍ഹി മുഖ്യമന്ത്രി എതിര്‍ശബ്ദം പോലും ഉയര്‍ത്താത്തത് ജനങ്ങളോട് കാണിക്കുന്ന ചതിയാണെന്ന് അദ്ദേഹം പറഞ്ഞു.

മതധ്രുവീകരണം ഉണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നതെന്നും കെമാല്‍ പാഷ പരിപാടിയില്‍ പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണ സമിതി കൊടുങ്ങല്ലൂര്‍ താലൂക്ക് പ്രസിഡന്റ് മുഹമ്മദ് ചൂലൂക്കാരന്‍, അഡ്വ ജ്യോതിരാധിക വിജയകുമാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT