Around us

പേര് വെളിപ്പെടുത്തിയെന്ന ഒറ്റക്കാരണം മതി വിജയ് ബാബുവിനെ അകത്തിടാന്‍; പലര്‍ക്കും പല നീതിയെന്നത് ശരിയല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

വിജയ് ബാബു ഇരയാക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി എന്ന ഒറ്റക്കാരണം മതി അയാളെ ജയിലില്‍ അടക്കാനെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. പൊലീസ് ശ്രമിച്ചിരുന്നെങ്കില്‍ വിജയ് ബാബുവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. പലര്‍ക്കും പല നീതിയെന്നത് ശരിയല്ല. അതിജീവിതയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെങ്കില്‍ ഗൗരവമുള്ള കാര്യമാണെന്നും കെമാല്‍ പാഷ പറഞ്ഞു.

വിജയ് ബാബു ദുബായില്‍ വെച്ച് സുഹൃത്ത് വഴി ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ഇരയാക്കപ്പെട്ട നടി മാതൃഭൂമി ഡോട്ട് കോമിനോട് വെളിപ്പെടുത്തിയിരുന്നു.

പൈസ വാഗ്ദാനം ചെയ്ത കാര്യം പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. പൈസ ഓഫര്‍ ചെയ്ത് ഒരുപാട് സാക്ഷികളെ വിജയ് ബാബു സ്വന്തം ഭാഗത്താക്കുന്നുണ്ടെന്നും നടി.

'' ഒരു അതിജീവിതയുടെ പേര് വെളിപ്പടുത്തിയിട്ട് പോലും അയാളുടെ കൂടെ നിന്ന് എനിക്കെതിരെ സംസാരിക്കണമെങ്കില്‍ എത്ര വലിയ ഓഫറായിരിക്കും എനിക്ക് തന്ന പോലെ കൊടുത്തിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളു,'' എന്നു നടി പറയുന്നു.

എന്താണ് റേപ്പ്, എതെല്ലാമാണ് റേപ്പ് എന്ന് ഇര തന്നെ പഠിപ്പിച്ചുകൊടുക്കേണ്ട അവസ്ഥയാണെന്നും നടി.

''അടിവയറ്റില്‍ ചവിട്ടുക, ഒച്ചയിടുക, ലൈംഗികതയ്ക്കായി നിര്‍ബന്ധിക്കുക, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യിപ്പിക്കുക എന്ന അവസ്ഥയുണ്ടായി തുടര്‍ന്ന് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാതെ ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തനിക്കതില്‍ നിന്ന് പുറത്ത് കടക്കണം എന്ന് പറഞ്ഞപ്പോഴാണ് ഭീഷണിയുണ്ടായത്,'' നടി പറഞ്ഞു.

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

SCROLL FOR NEXT