Around us

'ഞാനായിരുന്നുവെങ്കില്‍ വാഗ്ദാനം സ്വീകരിക്കില്ല', രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് ദീപക് ഗുപ്ത

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. താനായിരുന്നുവെങ്കില്‍ രാജ്യസഭാ സീറ്റെന്ന സര്‍ക്കാരിന്റെ വാഗ്ദാനം സ്വീകരിക്കില്ലായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ദീപക് ഗുപ്ത പറഞ്ഞു. തനിക്ക് ആരും അങ്ങനെ ഒരു വാഗ്ദാനം നല്‍കാന്‍ പോലും ശ്രമിക്കില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലെ പാലമാകാനാണ് രാജ്യസഭാ സീറ്റ് സ്വീകരിച്ചതെന്ന രഞ്ജന്‍ ഗൊഗോയിയുടെ നിലപാടും ദീപക് ഗുപ്ത തള്ളിക്കളയുന്നുണ്ട്. ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള പാലം എപ്പോഴും ഉണ്ടായിരുന്നു. അതാണ് ചീഫ് ജസ്റ്റിസ്. ഞാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ മുഖ്യമന്ത്രിമാരുമായി പല വിഷയങ്ങളിലും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ദീപക് ഗുപ്ത പറഞ്ഞു.

രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക പീഡനാരോപണ കേസ് അദ്ദേഹം തന്നെ കേട്ടതിലുള്ള അതൃപ്തിയും ദീപക് ഗുപ്ത പങ്കുവെച്ചു. അപ്രതീക്ഷിത സിറ്റിങ് വിളിച്ചത് അനാവശ്യമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ആ സംഭവത്തിന് ശേഷം സുപ്രീംകോടതിയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ട നിലയിലായിരുന്നില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത കൂട്ടിച്ചേര്‍ത്തു.

'സുപ്രീംകോടതി ജഡ്ജിമാര്‍ 2018 ജനുവരി 12ന് തുറന്ന വാര്‍ത്താസമ്മേളനം നടത്തിയത് ഒരു നല്ല തീരുമാനമായിരുന്നില്ല. ഒരു സ്വകാര്യ വ്യക്തിയേക്കാള്‍ എത്രയോ വലുതാണ് ഈ സ്ഥാപനം. അവര്‍ സിസ്റ്റത്തിന് അകത്ത് നിന്നു കൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമായിരുന്നുവെന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്നിരുന്നാലും ചീഫ് ജസ്റ്റിസ് എല്ലാ ജഡ്ജിമാരുമായും സംസാരിക്കാന്‍ തയ്യാകാകുകയും വേണം,'ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT