Around us

ഫ്‌ളാറ്റുകള്‍ പൊളിച്ചത് വേദനാജനകം, ഒഴിവാക്കാനാകാത്ത നടപടിയായിരുന്നുവെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര 

THE CUE

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയത് വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. നിയമവിരുദ്ധ നിര്‍മാണങ്ങള്‍ ഇല്ലാതാക്കാന്‍ മറ്റ് മാര്‍ഗമില്ലായിരുന്നു. അനധികൃത നിര്‍മാണങ്ങള്‍ ഇനിയെങ്കിലും കുറയുമെന്നാണ് പ്രതീക്ഷ. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കിയ ശേഷം തുടര്‍ നടപടിയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. മരട് കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു അരുണ്‍ മിശ്രയുടെ പരാമാര്‍ശം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മരടിലെ അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് അരുണ്‍ മിശ്ര നിര്‍ദേശം നല്‍കിയിട്ടുണ്ട്. കായലിലും കരയിലും വീണ അവശിഷ്ടങ്ങള്‍ മാറ്റണം. ഇതിന് ശേഷമേ കേസിലെ തുടര്‍നടപടികള്‍ പരിഗണിക്കൂവെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ഇക്കാര്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്.

സുപ്രീംകോടതി ഉത്തരവനുസരിച്ച് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സമയ ബന്ധിതമായാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കിയ 25 ലക്ഷം രൂപ താല്‍കാലിക ആശ്വാസമാണ്. കൂടുതല്‍ തുക വേണമെങ്കില്‍ ബന്ധപ്പെട്ട ഫോറങ്ങളെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT