Around us

നമ്മുടെ ലോകം പരാജയപ്പെടുകയാണ്, ദയവായി വാക്‌സിന്‍ തരൂ, അപേക്ഷിച്ച് ലോകാരോഗ്യ സംഘടന

ജനീവ: വാക്‌സിന്‍ വിതരണത്തിലെ അസമത്വത്തിനെതിരെ വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന. സമ്പന്ന രാഷ്ട്രങ്ങള്‍ കുട്ടികള്‍ക്കുള്‍പ്പെടെ വാക്‌സിന്‍ നല്‍കി പൂര്‍ണമായും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുമ്പോള്‍ ദരിദ്ര രാഷ്ട്രങ്ങളിലെ ജനങ്ങള്‍ രൂക്ഷമായ വാക്‌സിന്‍ ക്ഷാമം നേരിടുകയാണെന്നും ഈ അസന്തുലിതാവസ്ഥ ആഗോള പരാജയമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ആഫ്രിക്കയില്‍ പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും മുന്‍ ആഴ്ചകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് അതീവ ഗുരുതരമായ സാഹചര്യമാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രൂസ് അഥനം പറഞ്ഞു.

നമ്മുടെ ലോകം പരാജയപ്പെട്ടുകൊണ്ടിരിക്കുയാണ്. ആഗോള സമൂഹമെന്ന നിലയില്‍ നമ്മളും പരാജയപ്പെടുന്നു, വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്പന്ന രാഷ്ട്രങ്ങള്‍ വാക്‌സിന്‍ വരുമാനം കുറവുള്ള രാജ്യങ്ങളിലേക്ക് നല്‍കാന്‍ വിസമ്മതിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യങ്ങളുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. നിലവില്‍ ലഭ്യതയില്ലായ്മയാണ് പ്രശ്‌നം, അതുകൊണ്ട് വാക്‌സിന്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോളറ മുതല്‍ പോളിയോ വരെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ വന്‍തോതില്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതില്‍ പല വികസ്വര രാജ്യങ്ങളും വികസിത രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി എക്‌സ്‌പേര്‍ട്ട് മൈക്ക് റയാന്‍ പറഞ്ഞു.

നിങ്ങള്‍ക്ക് തരാന്‍ സാധിക്കില്ല, കാരണം നിങ്ങള്‍ അത് ഉപയോഗിക്കില്ലെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു എന്ന് പറയുന്ന കൊളോണിയല്‍ മാനസികാവസ്ഥ ഒരു മഹാമാരിയുടെ നടുവിലാണോ പുറത്തെടുക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT