Around us

'രമയ്ക്ക് കരുത്തേകാന്‍ ഉമ കൂടി വേണം'; തൃക്കാക്കരയില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ജോയ് മാത്യു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ജോയ് മാത്യു. രമയ്ക്ക് കരുത്തേകാന്‍ ഉമ കൂടി വേണമെന്നാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രക്തസാക്ഷികളുടെ

ഭാര്യമാര്‍

----------------------

ഒരാള്‍ വിശ്വസിച്ച പാര്‍ട്ടിയുടെ

വെട്ടുകളേറ്റ് വീണ

യോദ്ധാവിന്റെ ഭാര്യ

മറ്റൊരാള്‍

പടക്കളത്തില്‍

സ്വയം എരിഞ്ഞടങ്ങിയ

പോരാളിയുടെ ഭാര്യ

ആദ്യം പറഞ്ഞയാള്‍

യുഡിഎഫിനൊപ്പം

മല്‍സരിച്ചു ജയിച്ചു

തലയുയര്‍ത്തിപിടിച്ച്

നിയമസഭയില്‍ എത്തിയ

ഒരേയൊരു സ്ത്രീ -രമ

ഇനിയുള്ളത് മത്സര രംഗത്തുള്ള ഉമ

രമയ്ക്ക് കരുത്തേകാന്‍

ഉമകൂടി വേണം എന്ന്

ഏത് മലയാളിയാണ്

ആഗ്രഹിക്കാത്തത് !

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT