Around us

'കമ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോള്‍ കറുപ്പ്'; കറുത്ത മാസ്‌ക് നിരോധനത്തില്‍ പരിഹാസവുമായി ജോയ് മാത്യു

മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതിന് പിന്നാലെ കറുത്ത വസ്ത്രത്തിനും കറുത്ത മാസ്‌കിനും വിലക്കേര്‍പ്പെടുത്തിയതില്‍ പരിഹസവുമായി നടന്‍ ജോയ് മാത്യു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ് കാള്‍ മാക്‌സ് പറഞ്ഞത്. എന്നാല്‍ കമ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോള്‍ കറുപ്പ് എന്നാണ് ജോയ് മാത്യുവിന്റെ പരിഹാസം.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. തനിക്ക് കറുപ്പിനെ പേടിയില്ലെന്നും ജോയ് മാത്യു പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സ്വപ്‌ന സുരേഷ് രംഗത്തെത്തിയതിന് പിന്നാലെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളില്‍ സുരക്ഷ കര്‍ശനമാക്കിയത്.

പരിപാടികളില്‍ പങ്കെടുക്കുന്നവരോട് കറുത്ത വസ്ത്രം ധരിക്കരുതെന്നും കറുത്ത മാസ്‌ക് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാര്‍ക്‌സ് !

സത്യത്തില്‍ കമ്മ്യൂണിസത്തെ മയക്കുന്ന

മദമാണ് ഇപ്പോള്‍ കറുപ്പ് -

അതിനാല്‍ ഞാന്‍ ഫുള്‍ കറുപ്പിലാണ്

കറുപ്പ് എനിക്കത്രമേല്‍ ഇഷ്ടം .

അത് ധരിക്കാനോ തരിമ്പും പേടിയുമില്ല .

കാരണം കയ്യില്‍ സാക്ഷാല്‍ ഷെര്‍ലക് ഹോംസാണ് .

പോലീസുകാരെക്കൊണ്ട് 'ക്ഷ'

വരപ്പിക്കുന്ന ആളാണ് കക്ഷി.

ഞമ്മളെ സ്വന്തം ആള്,

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT