Around us

വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കും ക്യാമറാമാനും നേരെ കയ്യേറ്റം; ഏഷ്യാവില്‍ വാര്‍ത്താ ടീമിനെ തടഞ്ഞത് ‘ട്വന്റി 20’ 

THE CUE

വനിതാമാധ്യമപ്രവര്‍ത്തകയ്ക്കും ക്യാമറാമാനും നേരെ കയ്യേറ്റം. കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ റിപ്പോര്‍ട്ടിംഗിനായി എത്തിയ ഏഷ്യാവില്‍ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും നേരെയാണ് അസഭ്യവര്‍ഷവും കയ്യേറ്റമുണ്ടായത്. മാധ്യമപ്രവര്‍ത്തക റിയ മാത്യൂസ് പട്ടിമറ്റം പൊലീസില്‍ പരാതി നല്‍കി. പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ള സംഘം ഇവരെ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മള്‍ട്ടിമീഡിയ പ്രൊഡ്യൂസര്‍ റിയ മാത്യൂസ്, ക്യാമറാമാന്‍ രാഹില്‍ ഹരി എന്നിവര്‍ക്ക് നേരെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും നേതൃത്വത്തില്‍ കയ്യേറ്റവും അസഭ്യവര്‍ഷവും നടന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കിഴക്കമ്പലം ഗ്രാമപഞ്ചായത്തിനെ കുറിച്ച് പ്രത്യേകസ്റ്റോറി തയ്യാറാക്കുന്നതിനായിരുന്നു ഇവര്‍ പഞ്ചായത്ത് ഓഫീസിലെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുന്‍ ട്വന്റി 20 പഞ്ചായത്ത് അംഗം കെ വി ജേക്കബ്, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയിലായിരുന്നു സംഭവം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുളള അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി അജി, പഞ്ചായത്ത് അംഗം ഹാഫിസ് ഹൈദ്രോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കയ്യേറ്റമെന്നാണ് പരാതി. പഞ്ചായത്ത് ഭരണത്തിനെതിരെ വാര്‍ത്ത ചെയ്യാനാണ് വന്നതെങ്കില്‍ ഷൂട്ട് ചെയ്യാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു കയ്യേറ്റമെന്നും, ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ ബലമായി ഡിലീറ്റ് ചെയ്യാന്‍ സംഘം ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

SCROLL FOR NEXT