Around us

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാരക്കാമണ്ഡപത്തിന് സമീപമാണ് അപകടം. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ അതേ ദിശയില്‍ നിന്ന് വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം വാഹനം നിര്‍ത്താതെ പോയി. അപകടമരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി അപകടസ്ഥലം സന്ദര്‍ശിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. വൈകിട്ട് മൂന്നരയോടെയാണ് അപകടം. കാരയ്ക്കാമണ്ഡപം സിഗ്‌നലിന് സമീപത്ത് വച്ച് പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്വരാജ് മസ്ദ വാഹനമാണെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ സൂചന.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

എസ്.വി പ്രദീപ് ദൂരദര്‍ശന്‍, ജയ്ഹിന്ദ് ടി.വി, മനോരമ, ന്യൂസ് 18, കൈരളി പീപ്പിള്‍, മംഗളം ടിവി എന്നീ ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകള്‍ വിട്ട ശേഷം വിവിധ ഓണ്‍ലൈന്‍ ചാനലുകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് എസ്.വി പ്രദീപ്.

journalist sv pradeep dies in accident

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT