Around us

മുഖ്യമന്ത്രിയുടെ വാദം തള്ളി ജോസ് കെ.മാണി, പാലാ ബിഷപ്പിന് പിന്തുണ; 'മയക്കുമരുന്ന് സാമൂഹികവിപത്തെന്ന സന്ദേശം'

പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി. പാലാ ബിഷപ്പ് സാമൂഹ്യ തിന്മയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിക്കുകയാണ് ചെയ്തതെന്നാണ് ജോസ് കെ. മാണിയുടെ വാദം.

മയക്കുമരുന്ന് സാമൂഹിക വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ബിഷപ്പ് ചെയ്തത്. അദ്ദേഹത്തിന്റെ പരാമര്‍ശം വിവാദമാക്കാന്‍ പ്രത്യേക അജണ്ടയുണ്ട്. ബിഷപ്പിനെ അധിക്ഷേപിച്ചവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ജോസ് കെ.മാണി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. നേരത്തെ പാലാ ബിഷപ്പിനെ പിന്തുണച്ച്, മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി കേരള കോണ്‍ഗ്രസ് എമ്മിന്റെ വനിതാ നേതാവ് നിര്‍മ്മല ജിമ്മിയും രംഗത്തെത്തിയിരുന്നു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ മതപരമായ ചേരിതിരിവുകള്‍ സമൂഹത്തില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കമമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നര്‍ക്കോട്ടിക് ജിഹാദ് എന്നത് ആദ്യമായി കേള്‍ക്കുകയാണ്. നര്‍ക്കോട്ടിക്‌സിന്റെ പ്രശ്‌നം ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്‌നമാണ്. നര്‍ക്കോട്ടിക്കിന് ഏതെങ്കിലും മതത്തിന്റെ നിറമുണ്ടെന്ന് കാണരുത്. അതിനുള്ള നിറം സാമൂഹ്യവിരുദ്ധതയുടേതാണ്. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT