Around us

കൂടത്തായി സീരിയല്‍ വിലക്കില്‍ തന്നെ, സ്റ്റേ നീക്കണമെന്ന ഹര്‍ജി തള്ളി

THE CUE

'കൂടത്തായി' സീരിയലിന് വിലക്ക് തുടരുമെന്ന് ഹൈക്കോടതി. കൂടത്തായി കൂട്ടക്കൊലപാതകത്തെ അടിസ്ഥാനമാക്കി ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'കൂടത്തായി: ദ ഗെയിം ഓഫ് ഡെത്ത്' എന്ന സീരിയലിന്റെ സ്റ്റേ നീക്കണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
സ്റ്റേ ഏകപക്ഷീയമാണന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതിയുടെ ഉത്തരവ് എന്നുമായിരുന്നു ചാനലിന്റെ വാദം. സംപ്രേഷണം തടഞ്ഞുള്ള ഹൈക്കോടതി ഇടക്കാല ഉത്തരവ് അനാവശ്യമാണെന്ന വാദത്തിനെതിരെയാണ് കോടതി നിര്‍ദേശം.

കൊലപാതകക്കേസിലെ മുഖ്യ സാക്ഷിയും ഹര്‍ജിക്കാരനുമായ കൂടത്തായി സ്വദേശി മുഹമ്മദിനോടും ഡിജിപിയോടും, എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം.

ആര്‍ ശ്രീകണ്ഠന്‍ നായരുടെ തിരക്കഥയില്‍ ഗിരീഷ് കോന്നിയാണ് കൂടത്തായി പരമ്പര സംവിധാനം ചെയ്തിരുന്നത്. പരമ്പരയില്‍ മുഖ്യകഥാപാത്രമായ ജോളിയെ അവതരിപ്പിച്ചിരുന്നത് സിനിമാ താരം മുക്തയണ്. കഴിഞ്ഞ ജനുവരി 22-നായിരുന്നു സീരിയല്‍ സ്റ്റേ ചെയ്തത്. ജോളിയുടെ മക്കളുടെ പരാതിയിലായിരുന്നു നടപടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുണ്ട്, ഈ സാഹചര്യത്തില്‍ സീരിയലിന്റെ സംപ്രേഷണം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

'കേസിലെ നിര്‍ണായക സാക്ഷികളാണ് ഞാനും അമ്മയും. ഞങ്ങള്‍ ഇരുവരുടേയും മൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ആയി സീരിയലിലെ കഥാപാത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് അറിയിപ്പായി പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കിത്തന്നെയാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഇതു ഞങ്ങളുടെ സ്വകാര്യതയെ സാരമായി ബാധിക്കും' കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജോളിയുടെ മകന്‍ പറയുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT