Around us

ലൈവ് ആയി അമേരിക്കന്‍ പ്രസിഡന്റിന്റെ തെറിവിളി, 'സണ്‍ ഓഫ് എ ബിച്ച് വിളി'യില്‍ ശേഷം ക്ഷമാപണം

ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടറെ തെറിവിളിച്ചത് ലൈവായി പുറത്തുവന്നതോടെ പ്രതിരോധത്തിലായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസിലെ പതിവ് വാര്‍ത്താസമ്മേളനം അവസാനിച്ചതിന് പിന്നാലെയാണ് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ ഡോസിയുടെ ചോദ്യത്തില്‍ പ്രകോപിതനായി ജോ ബൈഡന്‍ തെറിവിളിച്ചത് ലൈവായി പുറത്തുവന്നത്.

പണപ്പെരുപ്പം രാഷ്ട്രീയ ബാധ്യതയാണോ എന്ന ചോദ്യമാണ് അമേരിക്കന്‍ പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. മൈക്കും ക്യാമറയും ഓഫ് ആണെന്ന ധാരണയില്‍ എ സ്റ്റുപ്പിഡ് സണ്‍ ഓഫ് ബിച്ച് എന്ന്് ജോ ബൈഡന്‍ പറഞ്ഞതാണ് വൈറലായിരിക്കുന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രസിഡന്റ് വിളിച്ചതായി പീറ്റര്‍ ഡോസി പ്രതികരിച്ചു. പരാമര്‍ശം വ്യക്തിപരമായി എടുക്കരുതെന്ന് പറഞ്ഞതായി ഡോസി. തെറി വിൡയില്‍ ബൈഡന്‍ ക്ഷമാപണം നടത്തിയതായും ഡോസി. വൈറ്റ് ഹൗസ് വിവാദത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT