Around us

'സുകുമാരന്‍ നായര്‍ അനുഗ്രഹം നല്‍കി'; എന്‍.എസ്.എസ് ആസ്ഥാനത്തെത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്

എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജി സുകുമാരന്‍ നായരെ കണ്ട് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. ജി സുകുമാരന്‍ നായര്‍ അനുഗ്രഹം നല്‍കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജോ ജോസഫ് പ്രതികരിച്ചു.

എറണാകുളം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോ ജോസഫ് അരിവാള്‍ ചുറ്റിക നക്ഷത്രത്തിലാണ് തൃക്കാക്കരയില്‍ മത്സരിക്കുന്നത്.

തൃക്കാക്കരയില്‍ പൂര്‍ണ വിജയപ്രതീക്ഷയാണുള്ളത്. മുഖ്യമന്ത്രി എത്തുന്നതോടെ ശക്തമാകും. കെ.വി തോമസിന്റെ വരവും ഗുണം ചെയ്യും. വികസനത്തിന് ജനപിന്തുണ കിട്ടുമെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

പെരുന്നയിലെത്തി അഞ്ചു മിനുട്ടോളമാണ് ജോ ജോസഫും സുകുമാരന്‍ നായരും സംസാരിച്ചത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും സുകുമാരന്‍ നായരെ പോയി കണ്ടിരുന്നു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT