Around us

ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ, അഞ്ച് പേര്‍ കസ്റ്റഡിയില്‍

തൃക്കാക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ അഞ്ച് പേര്‍ പൊലീസ് പിടിയില്‍. ഇവരില്‍ പാലക്കാട് സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹിയുമായ ശിവദാസന്‍, പാലക്കാട് വെമ്പായ സ്വദേശിയായ ഷുക്കൂര്‍ എന്നിവരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചു.

തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബാക്കി മൂന്ന് പേര്‍ കണ്ണൂര്‍ കോഴിക്കോട് കൊല്ലം ജില്ലകളിലുള്ളവരാണ്. ഇവരെ അതത് ജില്ലകളിലെ സ്‌റ്റേഷനുകളിലാണ് എത്തിച്ചിരിക്കുന്നത്. ഇവരുടെ ഫോണും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ജോ ജോസഫിന്റേതെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു വ്യാജ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ നേരത്തെ തന്നെ സി.പി.ഐ.എം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഡി.ജി.പിക്കടക്കം പരാതി നല്‍കിയിരുന്നുവെന്ന് മന്ത്രി പി. രാജീവും എം. സ്വരാജും വ്യക്തമാക്കിയിരുന്നു.

സംഭവത്തിനെതിരെ ജോ ജോസഫിന്റെ ഭാര്യ രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്ന് ദയാ പാസ്‌കല്‍ പറഞ്ഞിരുന്നു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT