Around us

ജെഎന്‍യു: അക്രമികളെ പിടികൂടാതെ പൊലീസ്; വിസിയെ മാറ്റണമെന്ന് ജെഡിയു

THE CUE

ജെഎന്‍യു ക്യാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുഖം മൂടി ധരിച്ച് അക്രമണം നടന്നിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും അക്രമികളെ പിടികൂടാന്‍ ദില്ലി പൊലീസിന് കഴിഞ്ഞില്ല. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചവര്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ കിട്ടിയെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. എബിവിപിയാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ജെഎന്‍യുവില്‍ നടന്നത് ആശയം തോറ്റവരുടെ ഭീരുത്വ നടപടിയെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു കുറ്റപ്പെടുത്തി. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണം.

ജെഎന്‍യുവിലെ അതിക്രമത്തിനെതിരെ നടപടിയെടുക്കാത്ത വൈസ് ചാന്‍സലറെ നീക്കണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം.
ജെഡിയു

ഇതിനിടെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ പൊലീസ് കേസെടുത്തു. സര്‍വകലാശാലയിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം തകരാറിലാക്കിയെന്നാരോപിച്ചാണ് കേസ്. ജനുവരി നാലിന് നടന്ന സംഭവത്തില്‍ സര്‍വകലാശാല നല്‍കിയ പരാതിയിലാണ് ഐഷി ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഐഷി പ്രതിഷേധ പരിപാടികളില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാര്‍ അക്രമികള്‍ക്ക് കൂട്ടുനിന്നുവെന്നും ഐഷി ആരോപിച്ചിരുന്നു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT