Around us

ജെഎന്‍യു അതിക്രമം : എബിവിപി യൂണിറ്റ് സെക്രട്ടറിയടക്കം 37 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്‌

THE CUE

ജെഎന്‍യു അക്രമവുമായി ബന്ധപ്പെട്ട് 37 പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. അക്രമം ആസുത്രണം ചെയ്തുവെന്ന് കരുതുന്ന 'യൂണിറ്റി എഗെയ്ന്‍സ്റ്റ് ലെഫ്റ്റ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളെയാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. 60 അംഗങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. ഇതില്‍ പുറത്തുനിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാമ്പസിനകത്ത് നടന്ന അക്രമത്തില്‍ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിന് ബന്ധമുണ്ടെന്നും, ഇവര്‍ക്ക് പുറത്തു നിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് തിരിച്ചറിഞ്ഞവരില്‍ ഒരാള്‍ എബിവിപി ജെഎന്‍യു യൂണിറ്റ് സെക്രട്ടറി മനിഷ് ജാന്‍ഗിഡാണ്. എന്നാല്‍ തന്റെ അനുവാദമില്ലാതെ മറ്റാരോ തന്നെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയതാണെന്നാണ് മനിഷ് എന്‍ഡിടിവിയോട് പറഞ്ഞത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ജെഎന്‍യു കാമ്പസിനകത്ത് മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ അക്രമം നടത്തിയത്. വിദ്യാര്‍ത്ഥി നേതാവ് അയ്ഷി ഘോഷടക്കം മുപ്പതിലധികം പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT