Around us

പെട്രോള്‍ വിലയില്‍ 25 രൂപ കുറച്ച് ജാര്‍ഖണ്ഡ്; ഇളവ് ഇരുചക്ര വാഹനങ്ങള്‍ക്ക്

പെട്രോള്‍ വില വെട്ടിക്കുറച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കുറച്ചത്.

ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് കിഴിവ് ലഭ്യമാകുകയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പറഞ്ഞു.

ജനുവരി 26 മുതലാണ് വിലക്കിഴിവ് പ്രാബല്യത്തില്‍ വരിക. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ രണ്ട് വര്‍ഷം തികയ്ക്കുന്ന ദിവസമാണ് മുഖ്യമന്ത്രി അപ്രതീക്ഷിതമായി പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

ഹേമന്ദ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്നാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്.

ഡോ. ഷംഷീർ വയലിലിന് ലവിൻ ദുബായിയുടെ 'ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ' ജനകീയ പുരസ്കാരം

ലൈസന്‍സിങ് സേവനദാതാക്കള്‍ക്കായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ ശില്‍പശാല

5 പാർട്ടുകളും മനസ്സിൽ കണ്ടുള്ള ഡിസൈനിങ്, 'ലോക' കോസ്റ്റ്യൂംസിലെ ബ്രില്യൻസ് ഒടിടി റിലീസിന് ശേഷം ചർച്ചയാകും: മെൽവി ജെ അഭിമുഖം

ഇന്‍സ്റ്റയോട് വലിയ താല്‍പര്യമില്ല, ഞാന്‍ ഫേസ്ബുക്കിന്‍റെ ആളാണ്: അജു വര്‍ഗീസ്

ആ ഫൈറ്റ് കുറച്ചുകൂടി എളുപ്പമുള്ളതായിരുന്നു, പക്ഷെ ഞാന്‍ വന്നപ്പോള്‍ ടഫ് ആക്കി: ദുര്‍ഗ സി വിനോദ്

SCROLL FOR NEXT