Around us

‘മോദി ഒരു ഫാസിസ്റ്റാണ്’, ഇങ്ങനെയുള്ളവര്‍ക്ക് കൊമ്പൊന്നുമുണ്ടാകില്ലെന്ന് ജാവേദ് അക്തര്‍ 

THE CUE

പ്രധാനമന്ത്രി നരേന്ദ്രമോദി ഫാസിസ്റ്റാണെന്ന് തിരക്കഥാകൃത്ത് ജാവേദ് അക്തര്‍. ഇത്തരക്കാര്‍ക്ക് കൊമ്പൊന്നുമുണ്ടാകില്ലെന്നും അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജാവേദ് അക്തര്‍ പറഞ്ഞു. മോദി ഒരു ഫാസിസ്റ്റാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംവിധായകന്‍ മഹേഷ് ഭട്ടും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തീര്‍ച്ചയായും മോദി ഒരു ഫാസിസ്റ്റാണ്. ഇത്തരക്കാര്‍ക്ക് കൊമ്പൊന്നുമുണ്ടാകില്ല, ഫാസിസ്റ്റ് എന്നത് ഒരു ചിന്തയാണ്. മറ്റുള്ളവരേക്കാളും നല്ലത് തങ്ങളാണെന്ന് സ്വയം ചിന്തിക്കുന്നവാണ് ഇവര്‍. നമുക്കെന്തൊക്കെ പ്രശ്‌നങ്ങളുണ്ടോ അതിനൊക്കെ കാരണം ഈ ആളുകളാണ്. എപ്പോഴാണോ നിങ്ങള്‍ ജനങ്ങളെ കൂട്ടത്തോടെ വെറുക്കുന്നത്. അപ്പോള്‍ നിങ്ങള്‍ ഫാസിസ്റ്റായി മാറുമെന്നും ജാവേദ് അക്തര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇസ്ലാമോഫോബിയ ഉണ്ടോ എന്നതായിരുന്നു മഹേഷ് ഭട്ടിനോട് ചോദിച്ച ചോദ്യം. 9/11 സംഭവത്തിന് ശേഷമാണ് ലോകവ്യാപകമായി ഇസ്ലാമോഫോബിയ വ്യാപിച്ചത്. പക്ഷെ ഇന്ത്യയിലെ ഇസ്ലാമോഫോബിയ നിര്‍മിച്ചെടുത്തതാണ്. ഒരു ആവറേജ് ഇന്ത്യക്കാരന്‍ മുസ്ലീമിനെ ഭയപ്പെടുന്നതായി എനിക്ക് തോന്നുന്നില്ല. മുസ്ലീം വിരോധമാണ് ബിജെപിക്ക് അധികാരത്തില്‍ തുടരാനുള്ള ഏക പിടിവള്ളിയെന്നും മഹേഷ് ഭട്ട് പറഞ്ഞു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT