Around us

യുവമോര്‍ച്ച ഡി.വൈ.എഫ്.ഐയെ മാതൃകയാക്കി മാറണം, കെ.സുരേന്ദ്രനെ മാറ്റേണ്ട: ജേക്കബ് തോമസ്

ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ച ഡിവൈഎഫ്‌ഐയെ മാതൃകയാക്കി സേവന മേഖലയിലേക്ക് വരണമെന്ന് ബിജെപി നേതാവ് ജേക്കബ് തോമസ്. പുറത്തുനിന്ന് കണ്ട ബിജെപി ആയിരുന്നില്ല അകത്തെത്തിയപ്പോള്‍ എന്നും ജേക്കബ് തോമസ്. മുന്‍ വിജിലന്‍സ് ഡയറക്ടറും മുന്‍ ഡിജിപിയുമായ ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്നു.

ഡിവൈഎഫ്‌ഐ ജനങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യമായ സേവന മേഖലയിലേക്ക് മാറി. ആ ശൈലിയില്‍ യുവമോര്‍ച്ചയും മാറണം. പ്രതിഷേധവുമായിട്ടല്ല അവര്‍ നടക്കേണ്ടത്. സേവന മേഖലയിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കണം. ബിജെപിയുടെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെ. സുരേന്ദ്രന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്നും ജേക്കബ് തോമസ്. കൊടകര കുഴല്‍പ്പണ കേസ് കെട്ടിച്ചമച്ചതാണെന്നും ജേക്കബ് തോമസ്. സംസ്ഥാനത്ത് ബിജെപിയുടെ തോല്‍വിയില്‍ കേന്ദ്രനേതൃത്വം തന്നോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നതായും ജേക്കബ് തോമസ്. ഏഷ്യാനെറ്റ് ന്യൂസിലാണ് പ്രതികരണം.

കേരളത്തില്‍ ഏറ്റവുമധികം ജനകീയ അടിത്തറയുള്ള ബിജെപി നേതാവ് കെ. സുരേന്ദ്രനാണെന്നും ജേക്കബ് തോമസ്. ബിജെപിയുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരേണ്ടതുണ്ടെന്നും ജേക്കബ് തോമസ്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT