Around us

'പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ല', ജലീലിനെതിരെ പരിഹാസവുമായി സാദിഖലി തങ്ങള്‍

പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ മുഈനലി തങ്ങളുടെ വാര്‍ത്താസമ്മേളനത്തെ തള്ളിയും കെ.ടി ജലീലിനെ പരിഹസിച്ചും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങള്‍. മുസ്ലീം ലീഗ് നേതൃയോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ജലീലിന് മറുപടി.

കെ.ടി ജലീലിന്റെ ഭീഷണിയില്‍ പേടിക്കുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗെന്ന് ഇടി മുഹമ്മദ് ബഷീര്‍. മുഈനലിയുടെ വാര്‍ത്താസമ്മേളനം പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും സാദിഖലി.

ഒറ്റപ്പെട്ട് അഭിപ്രായം പറയുന്ന ഒരു പാരമ്പര്യം അല്ല പാണക്കാട് കുടുംബത്തിനുളളത്. അത് ലീഗിന്റെ കാര്യങ്ങളായാലും പൊതുസമൂഹത്തെ സംബന്ധിക്കുന്ന മറ്റ് കാര്യങ്ങളായാലും. കൂട്ടായ ചര്‍ച്ചയിലൂടെ ഉളള തീരുമാനം കുടുംബത്തിലെ മുതിര്‍ന്ന ആളാണ് പറയുക. ഇവിടെ അത് ലംഘിക്കപ്പെട്ടു. അക്കാര്യം മുഈനലിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍.

മുഈന്‍ അലി തങ്ങളുടെ വാര്‍ത്താസമ്മേളനത്തിനിടെ അതിക്രമിച്ചെത്തി ഭീഷണി മുഴക്കുകയും തെറി വിളിക്കുകയും ചെയ്ത ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയ കടവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച മുഈനലി തങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ഹൈദരലി തങ്ങള്‍ തീരുമാനമെടുക്കുമെന്നും ലീഗ്.

ചന്ദ്രികയിലെ കള്ളപ്പണത്തില്‍ ഹൈദരലി തങ്ങളെ ഇഡി വിളിപ്പിച്ചത് അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയെന്നും ചികില്‍സ തേടിയെന്നും മുഈനലി തങ്ങള്‍ പറഞ്ഞിരുന്നു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT