Around us

‘ഇത് രാജ്യത്തിനുള്ള മുഖ്യ സന്ദേശം’; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍ 

THE CUE

ഡല്‍ഹിയിലെ വിജയത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എഎപിയുടെ വിജയം രാജ്യത്തിനുള്ള മുഖ്യ സന്ദേശശമാണന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഇത് ഡല്‍ഹിയുടെ മാത്രമല്ല ഇന്ത്യയുടെ വിജയമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

തന്നെ മകനായി കണ്ട ഓരോ കുടുംബത്തിന്റെയും ജയമാണ് ഇത്. ഭരണനേട്ടങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഡല്‍ഹിയിലെ എഎപിയുടെ വിജയം. ഇത് രാജ്യത്തിന്റെയും ഭാരതമാതാവിന്റെയും വിജയമാണ്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. വിജയാഘോഷ റാലിയില്‍ കുടുംബത്തിനൊപ്പമാണ് കെജ്‌രിവാള്‍ എത്തിയത്.

തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. 63 സീറ്റുകളില്‍ എഎപി മുന്നിലാണ്. 7 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്. കെജ്‌രിവാളിന്റെ തന്ത്രങ്ങള്‍ ഫലം കണ്ടുവെന്ന് തെളിയിക്കുന്നതാണ് എഎപിയുടെ വിജയം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT