Around us

‘ജീവിതത്തിലെ ഏറ്റവും വലിയ പാതകം’; സെന്‍കുമാറിനെ ഡിജിപിയാക്കിയത് തെറ്റായി പോയെന്ന് കൈകൂപ്പി ചെന്നിത്തല 

THE CUE

ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയത് ജീവിതത്തില്‍ തനിക്ക് പറ്റിയ ഏറ്റവും വലിയ പാതകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹേഷ് കുമാര്‍ സിംഗ്‌ളയായിരുന്നു ഡിജിപിയാകേണ്ടിയിരുന്നത്. മലയാളിയാകട്ടെയെന്ന് കരുതിയാണ് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന താന്‍ സെന്‍കുമാറിനെ ഡിജിപിയാക്കിയതെന്നും രമേശ് ചെന്നിത്തല കൈകൂപ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചക്കയാണെങ്കില്‍ ചുഴിഞ്ഞു നോക്കാം. ഇതിപ്പോ എന്ത് ചെയ്യും. മഹാ അപരാധമായിരുന്നു. അതിന്റെ ദുരന്തമാണ് ഞങ്ങളൊക്കെ അനുഭവിക്കുന്നത്.
ചെന്നിത്തല

പിണറായി വിജയന്‍ അധികാരത്തിലെത്തിയപ്പോള്‍ ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു. സെന്‍കുമാറിനെ പിന്തുണയ്ക്കുകയായിരുന്നു യുഡിഎഫ് നേതൃത്വം ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിയമ പോരാട്ടം നടത്തിയാണ് സെന്‍കുമാര്‍ പദവിയില്‍ തിരിച്ചെത്തിയത്. ഡിജിപി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ സെന്‍കുമാര്‍ ബിജെപിയില്‍ അംഗത്വമെടുക്കുകയായിരുന്നു. ശബരിമല കര്‍മ്മസമിതിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT