Around us

അമ്പതാം ദൗത്യവുമായി പിഎസ്എല്‍വി; വിക്ഷേപിച്ചത് ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം

THE CUE

അമ്പതാം വിക്ഷേപണവുമായി പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍. ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹമാണ് പിഎസ്എല്‍വിയുടെ ഈ ദൗത്യത്തിലുള്ളത്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് 2 ബിആര്‍ 1 ആണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.

വിദേശ രാജ്യങ്ങളുടെ ഒമ്പത് ഉപഗ്രഹങ്ങളും ഇതിലുണ്ട്. ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ച് യുഎസ്എ, ഇസ്രയേല്‍, ഇറ്റലി, ജപ്പാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങളാണ് റിസാറ്റ് 2 ബിആര്‍ 1ലുള്ളത്. അഞ്ചുവര്‍ഷമാണ് ഇതിന്റെ കാലാവധി. 576 കിലോ ഭാരമുണ്ട്. കൃഷി, ദുരന്തനിവാരണ മേഖലയിലും പ്രയോജപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൗമോപരിതലത്തില്‍ നിന്നും 576 കിലോമീറ്റര്‍ അകലെ ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ എത്തിക്കുക.

പിഎസ്എല്‍വിയുടെ 49 ദൗത്യങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. ചന്ദ്രയാനും മംഗള്‍യാനും പിഎസ്എല്‍വിയിലാണ് വിക്ഷേപിച്ചത്. പിഎസ്എല്‍വിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു എല്‍ റോക്കറ്റ് ഉപയോഗിച്ചാണ് പുതിയ ദൗത്യം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT