Around us

ദോശ, മുട്ട, ഫിഷ് ഫ്രൈ, ജ്യൂസ്...; കളമശേരി ഐസൊലേഷന്‍ വാര്‍ഡിലെ ആഹാരക്രമം ഇങ്ങനെ 

THE CUE

എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് മികച്ച ഭക്ഷണം തന്നെയാണ് അധികൃതര്‍ നല്‍കുന്നത്. ദോശയിലും മുട്ടയിലും തുടങ്ങുന്ന മെനുവില്‍ ജ്യൂസും ടോസ്റ്റഡ് ബ്രഡും വരെയുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ മെനുവാണ് ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ പ്രസിദ്ധീകരിച്ചത്. മലയാളികള്‍ക്കും വിദേശികള്‍ക്കും വ്യത്യസ്ത മെനുവാണ് ഒരുക്കിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മലയാളികള്‍ക്ക് ദോശ, സാമ്പാര്‍, രണ്ട് മുട്ട, രണ്ട് ഓറഞ്ച്, ചായ, 1 ലിറ്റര്‍ മിനറല്‍ വാട്ടര്‍ എന്നിവയാണ് പ്രഭാത ഭക്ഷണത്തിന് നല്‍കുന്നത്. 10.30ന് ജ്യൂസ്. 12 മണിക്കാണ് ഉച്ചഭക്ഷണം. 2 ചപ്പാത്തി, ചോറ്, മീന്‍ വറുത്തത്, തോരന്‍, തൈര് മിനറല്‍ വാട്ടര്‍ എന്നിവയാണ് മലയാളികള്‍ക്ക് നല്‍കുന്നത്. മൂന്നരയ്ക്ക് ചായ. ചായക്കൊപ്പം ബിസ്‌ക്കറ്റോ, പഴംപൊരിയോ, വടയോ ഉണ്ടാകും. 7 മണിക്കാണ് അത്താഴം, അപ്പവും വെജ് സ്റ്റൂവും, രണ്ട് പഴവും, വെള്ളവും ലഭിക്കും.

സൂപ്പടങ്ങിയതാണ് വിദേശികളുടെ പ്രഭാതഭക്ഷണം. സൂപ്പും, പഴങ്ങളും, പുഴുങ്ങിയ മുട്ടയുമുണ്ടാകും. 11 മണിക്ക് ജ്യൂസ്. 12 മണിക്ക് ടോസ്റ്റഡ് ബ്രെഡും, ചീസും, പഴങ്ങളുമടങ്ങിയ ഉച്ചഭക്ഷണം. നാല് മണിക്ക് ജ്യൂസ്. രാത്രി ടോസ്റ്റഡ് ബ്രോഡും, സ്‌ക്രാമ്പിള്‍ഡ് മുട്ടയും, പഴങ്ങളുമടങ്ങിയ ഭക്ഷണം. കുട്ടികളുണ്ടെങ്കില്‍ പാലുമുണ്ടാകും.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നിര്‍ദേശ പ്രകാരാണ് മെനു തയ്യാറാക്കിയത്. ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന ആളുകളോട് ചോദിച്ച ശേഷം അവരുടെ നിര്‍ദേശം കൂടി സ്വീകരിച്ചാണ് കോവിഡ് 19 നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദീന്‍ , അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. ഗണേഷ് മോഹന്‍, ഫുഡ് ഇന്‍ചാര്‍ജ് ഡോ. ദീപ, സീനിയര്‍ നഴ്സ് അമൃത എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഭക്ഷണ ക്രമം തയ്യാറാക്കിയത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT