Around us

മലയാളികളുടെ മദ്യപാനവും പുകവലിയും കുറയുന്നു? ഇവയ്ക്കായി പണം മുടക്കുന്നത് കുറഞ്ഞുവെന്ന് സര്‍വേ

മലയാളിയുടെ മദ്യപാന ശീലം കുപ്രസിദ്ധമാണ്. ആഘോഷവേളകളില്‍ കേരളത്തില്‍ വിറ്റുപോകുന്ന മദ്യത്തിന്റെ കണക്കുകളും പുറത്തു വരുമ്പോള്‍ മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍ മലയാളികള്‍ പരിഹാസപാത്രങ്ങളായി മാറാറുമുണ്ട്. മലയാളിയുടെ മദ്യ ഉപഭോഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണോ എന്ന വിഷയത്തില്‍ ചര്‍ച്ചകളും ഉണ്ടായിട്ടുണ്ട്. അവയെന്തായാലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മദ്യപാനത്തിനും പുകവലിക്കുമായി മലയാളികള്‍ പണം ചെലവഴിക്കുന്നത് ഗണ്യമായ രീതിയില്‍ കുറഞ്ഞിട്ടുണ്ടെന്നാണ് ഒരു സര്‍വേ വ്യക്തമാക്കുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ ഒരു സര്‍വ്വേ പ്രകാരം രാജ്യത്ത് മദ്യപാനത്തിനും പുകവലിക്കുമായി ഏറ്റവും കുറച്ച് പണം ചെലവഴിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ളവര്‍ ആകെ വീട്ടു ചെലവിന്റെ 1.88 ശതമാനം മദ്യത്തിനും പുകയിലക്കുമായി ചെലവഴിക്കുമ്പോള്‍ നഗരപ്രദേശങ്ങളിലുള്ളവര്‍ 1.37% ആണ് ചെലവഴിക്കുന്നത്. അതായത് സംസ്ഥാനത്ത് മദ്യപാനികളുടെയും പുകവലിക്കാരുടെയും എണ്ണം കാര്യമായി കുറഞ്ഞിരിക്കുന്നു.

ദേശീയ ശരാശരി ഇത് യഥാക്രമം 3.70% വും, 2.41% വുമാണ്. കേരളം മദ്യപാനികളുടെ സംസ്ഥാനമെന്ന പ്രചാരണം വളരെ വ്യാപകമായിരിക്കെയാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്. മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും കണക്കെടുത്താല്‍ ഗ്രാമീണ മേഖലയില്‍ മദ്യപാനത്തിനും പുകവലിക്കുമായി ഏറ്റവും കൂടുതല്‍ പണം ചെലിവിടുന്നത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളാണ് (9.08 %). നഗരമേഖലയില്‍ അരുണാചല്‍ പ്രദേശ് (6.51 %) ആണ് മുന്നില്‍. ഗ്രാമീണമേഖലയില്‍ ഏറ്റവും കുറവ് ഗോവയിലും (1.52 %), നഗര മേഖലയില്‍ മഹാരാഷ്ട്രയിലും (1.14%) ആണ്. 2011-12ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ സര്‍വേയില്‍ കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ വീട്ടുചെലവിന്റെ 2.68%വും നഗരപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ 1.87% മദ്യത്തിനും പുകവലിക്കുമായി ചെലവഴിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവരുന്ന കണക്കുകള്‍ ആശാവഹമാണ്. മദ്യപാനികളുടെ സ്വന്തം നാടെന്ന ദോഷപ്പേര് ഇതിലൂടെ മാറുമോ എന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളു.

രണ്ടു സര്‍വേകളും താരതമ്യം ചെയ്യുമ്പോള്‍ മലയാളിയുടെ ഉപഭോഗ രീതികളിലും മാറ്റം വന്നിട്ടുണ്ടെന്ന് കാണാം. ഭക്ഷ്യവസ്തുക്കള്‍ക്കായി പണം ചെലവഴിക്കുന്നത് 39.10 ശതമാനമായി കുറഞ്ഞു. 2012ല്‍ ഇത് 42.99 ആയിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ 36.97 ശതമാനവും നഗരങ്ങളില്‍ 36.01 ശതമാനവും. അരിയും ഗോതമ്പും ഉള്‍പ്പെടുന്ന ധാന്യങ്ങള്‍ക്കായി മലയാളി ഇപ്പോള്‍ 2.96 ശതമാനം മാത്രമേ ചെലവാക്കുന്നുള്ളു. മുന്‍പ് ഇത് 5.38 ശതമാനമായിരുന്നു. പാലിന്റെ കാര്യത്തില്‍ ചെലവ് കൂടിയപ്പോള്‍ പച്ചക്കറികളും പഴങ്ങളും വാങ്ങുന്നത് കുറഞ്ഞു. മുട്ട, മീന്‍, ഇറച്ചി എന്നിവയ്ക്കായി മലയാളി കൂടുതല്‍ പണം ചെലവാക്കുന്നതായും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT