Around us

'പിതാവ് നിന്നെയോര്‍ത്ത് ലജ്ജിക്കു'മെന്ന് കുറ്റപ്പെടുത്തല്‍ ; വായടയ്ക്ക്,പഠിപ്പിക്കേണ്ടെന്ന് ഇര്‍ഫാന്‍ ഖാന്റെ മകന്‍

സംവിധായകന്‍ അനുരാഗ് കശ്യപിനെ പിന്‍തുണച്ചതിന്റെ പേരിലുള്ള വിദ്വേഷാക്രമണത്തിന് രൂക്ഷഭാഷയില്‍ മറുപടിയുമായി , മരണപ്പെട്ട നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബില്‍ ഖാന്‍. പിതാവ് നിന്നെയോര്‍ത്ത് ലജ്ജിക്കുമെന്നായിരുന്നു ബബില്‍ഖാന് നേരെ സമൂഹമാധ്യമങ്ങളില്‍ ചിലരില്‍ നിന്നുണ്ടായ പ്രതികരണം. അച്ഛനെ നന്നായി അറിയാമെന്നും എന്നേക്കാള്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നും അവകാശപ്പെട്ട്, അദ്ദേഹം നിന്നെയോര്‍ത്ത് ലജ്ജിക്കുമെന്ന് പ്രസ്താവിക്കുന്നവരോട് വായടയ്ക്ക് എന്നാണ് പറയാനുള്ളതെന്ന് ബബില്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബാബയും ഞാനും എറ്റവും നല്ല സുഹൃത്തുക്കളായിരുന്നു. അദ്ദേഹം എന്തായിരുന്നു ചെയ്യുകയെന്ന് എന്നെ പഠിപ്പിക്കാന്‍ വരേണ്ട. അദ്ദേഹത്തിന്റെ ഉത്തമവിശ്വാസങ്ങള്‍ എന്താണെന്ന് അറിയാതെ ആവേശപൂര്‍വം ആള്‍ക്കൂട്ടത്തിലേക്ക് എടുത്തുചാടരുതെന്നും ബബില്‍ ഖാന്‍ കുറിച്ചു. നിങ്ങള്‍ ഇര്‍ഫാന്‍ ആരാധകനാണെങ്കില്‍ വന്ന് തെളിയിക്കൂ. അദ്ദേഹത്തിന് തര്‍ക്കോവ്‌സ്‌കിയോടും ബര്‍ഗ്മാനോടുമുള്ള തീവ്ര ആരാധനയെക്കുറിച്ച് നമുക്ക് സംസാരിക്കാം. അദ്ദേഹം നിങ്ങളേക്കാള്‍ മുകളിലാണെന്നുമായിരുന്നു ബബിലിന്റെ മറുപടി.

നേരത്തേ അനുരാഗ് കശ്യപിനെ പിന്‍തുണച്ചുകൊണ്ട് ബബില്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ഇതിലാണ് ബബിലിനെതിരെ ആക്രമണമുണ്ടായത്. അതീവമോശമായ രീതിയില്‍ പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രിയില്‍ തുല്യതയ്ക്കായി നിലകൊണ്ട ഒരാള്‍ക്കെതിരെ മീടൂ പോലൊരു പ്രസ്ഥാനത്തെ ദുരുപയോഗിക്കുന്നത് ലജ്ജാകരമാണെന്നായിരുന്നു ആദ്യ പോസ്റ്റ്. തെളിയിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ സത്യത്തെ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കുന്ന വിചിത്രമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും ബബില്‍ ഖാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുപറയുമ്പോള്‍ പലരും തന്നെ വെറുത്തേക്കാം. പക്ഷേ തെറ്റുകാണുമ്പോള്‍ അതിനെതിരെ നിവര്‍ന്നുനില്‍ക്കേണ്ടതുണ്ട്. നടി പറയുന്നതാണ് ശരിയെങ്കില്‍ എന്ന ചോദ്യം പലരും എന്നോട് ഉന്നയിക്കുന്നു. എന്നാല്‍ എന്റെ വിലയിരുത്തലിനെ ഞാന്‍ വിശ്വസിക്കുകയാണ്. മറിച്ചാണെങ്കില്‍ പറഞ്ഞതിന്റെ ഉത്തരവാദിത്വം ഞാന്‍ എറ്റെടുക്കുക തന്നെ ചെയ്യുമെന്നും ബബില്‍ രേഖപ്പെടുത്തിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി ദുരുപയോഗിച്ചെന്നായിരുന്നു നടി പായല്‍ ഘോഷിന്റെ ആരോപണം. എന്നാല്‍ ഇത് അടിസ്ഥാനരഹിതവും കെട്ടുകഥയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കിയിരുന്നു. തപ്‌സീ പന്നു, രാധിക ആപ്‌തേ, മുന്‍ ഭാര്യ കല്‍കി കേക് ല തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തെ പിന്‍തുണച്ചെത്തുകയും ചെയ്തു. അത്തരത്തിലൊരു പോസ്റ്റിന്റെ പേരിലാണ് ബബില്‍ ഖാന് നേരെ വിദ്വേഷ ആക്രമണമുണ്ടായത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT