Around us

ശ്രീലേഖയ്‌ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി; ചോദ്യം ചെയ്‌തേക്കും

നടിയെ ആക്രമിച്ച കേസില്‍ യൂട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി അവകാശവാദങ്ങള്‍ ഉന്നയിച്ച മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയ്‌ക്കെതിരെ പ്രഥമിക അന്വേഷണം തുടങ്ങി. കേസിലെ പ്രതിയായ പള്‍സര്‍ സുനി ഇതിന് മുമ്പും പെണ്‍കുട്ടികളെ സമാനമായ രീതിയില്‍ പീഡിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം തന്നോട് രണ്ട് നടിമാര്‍ പറഞ്ഞിരുന്നു. എന്ന് തുടങ്ങിയ ഗുരുതരമായ പരാമര്‍ശങ്ങളാണ് ആര്‍. ശ്രീലേഖ നടത്തിയത്.

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ശ്രീലേഖയുടെ യൂട്യൂബ് വീഡിയോ പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പൊലീസ് അറിയിച്ചു. ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങിയിരുന്നു. മുന്‍ ഡിജിപിയുടെ മൊഴിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയാണ് അന്വേഷണ സംഘം തേടുന്നത്.

പ്രൊഫ.കുസുമം ജോസഫ് നല്‍കിയ പരാതിയിലാണ് അന്വേഷണം. 'സസ്‌നേഹം ശ്രീലേഖ' എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ശ്രീലേഖ പുറത്തുവിട്ട വീഡിയോയിലെ പരാമര്‍ശങ്ങളാണ് പരാതിക്ക് കാരണം.

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പള്‍സര്‍ സുനിക്കെതിരെ കൃത്യമായി നടപടി എടുത്തിരുന്നെങ്കില്‍ വീണ്ടും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിക്കെതിരെ പുതിയ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.

'പാറ്റകള്‍' എന്ന് വിളിച്ചവര്‍ക്ക് മുന്നില്‍ ജെന്‍സിയുടെ വിജയം, സോഷ്യൽ മീഡിയ മുതൽ ധർമേന്ദ്ര പ്രധാന്റെ രാജി വരെ

സാധാരണ പെണ്ണിന് വേണ്ടിയാണല്ലോ നായകനും വില്ലനും അടി ഉണ്ടാക്കുന്നത്, പ്ലൂട്ടോയിൽ ഏലിയന് വേണ്ടിയാണ്: അജു വർഗീസ്

‘കിരീടം’ എന്നെ ഒരുപാട് ഹോണ്ട് ചെയ്ത സിനിമ: കലാഭവൻ ഷാജോൺ

'തിയറ്ററിൽ പോസിറ്റീവാണ്, സോഷ്യൽ മീഡിയയിൽ നെഗറ്റീവ് വരുന്നത് വിഷമിപ്പിക്കുന്നു'; വീഡിയോ പങ്കുവെച്ച് 'മഹാരാജ ഹോസ്റ്റൽ' താരങ്ങൾ

ലാലേട്ടന്റെ കൂടെ ഫൈറ്റ് ചെയ്യുമ്പോള്‍ ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല, നമ്മുടെ ദേഹത്ത് അടി കൊള്ളില്ലെന്ന് അറിയാം: കലാഭവൻ ഷാജോൺ

SCROLL FOR NEXT