Around us

20ലധികം വെട്ടുകള്‍, ശരീരം വികൃതമാക്കി, ഹരിദാസന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്; ബിജെപി കൗണ്‍സിലറെയും കസ്റ്റഡിയില്‍ എടുക്കും

തലശ്ശേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത്. ഹരിദാസന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ലഭ്യമായത്.

ഹരിദാസന്റെ ഇടതുകാല്‍ മുട്ടിന് താഴെവച്ച് മുറിച്ച് മാറ്റി. മുറിവുകളുടെ എണ്ണം കണക്കാക്കാനാവാതെ വിധം ശരീരം വികൃതമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപതിലധികം വെട്ടേറ്റു. ഇടതു കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരയ്ക്ക് താഴെയാണ് മുറിവുകളില്‍ കൂടുതലും.

ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് നാല് പേരെ കസ്റ്റഡിയില്‍ എടുത്തു. കൊലപാതകം രാഷ്്ട്രീയ പ്രേരിതമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പൊലീസ്.

ആറ് സംഘങ്ങളായാണ് അന്വേഷണം നടക്കുന്നതെന്ന് കമ്മീഷണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജേഷിനെയും സ്റ്റഡിയില്‍ എടുക്കുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ട പുന്നോല്‍ സ്വദേശി ഹരിദാസ് സി.പി.ഐ.എമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT