Around us

‘നിര്‍ണായക വിവരങ്ങളില്ല’; ശ്രീചിത്രയിലെ ഡോക്ടറുടെ റൂട്ട് മാപ്പിലും അട്ടിമറി 

THE CUE

നിര്‍ണായക വിവരങ്ങളില്ലാതെ ശ്രീചിത്രയിലെ ഡോക്ടറുടെ റൂട്ട് മാപ്പ്. ഡോക്ടറുടെ സഞ്ചാരപാത പൂര്‍ണമായും പുറത്തുവിട്ടില്ല, ഡോക്ടര്‍ പോയ ഏതാനും സ്ഥലങ്ങള്‍ മാത്രമാണ് റൂട്ട് മാപ്പിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ശ്രീചിത്ര അധികൃതര്‍ സഹകരിക്കുന്നില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അനൗദ്യോഗിക വിശദീകരണമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസമായിരുന്നു കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടത്. ഇതില്‍ അവ്യക്തയുണ്ടായിരുന്നു, ഡോക്ടര്‍ ശ്രീചിത്രയിലെ ആശുപത്രിയിലെത്തിയ സമയത്തെ വിശദവിവരങ്ങളടക്കം റൂട്ട്മാപ്പിലുണ്ടായിരുന്നില്ല. ഇതിനു മുമ്പ് പുറത്തുവന്ന റൂട്ട് മാപ്പുകളെല്ലാം സഞ്ചാരപാത അനുസരിച്ചായിരുന്നു തയ്യാറാക്കിയതെങ്കില്‍, ഡോക്ടറുടെ റൂട്ട് മാപ്പില്‍ വിശദവിരങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. ഡോക്ടര്‍ ആശുപത്രിയില്‍ എത്രസമയം ഉണ്ടായിരുന്നു എന്നും, പരിശോധനാസമയവുമടക്കമുള്ള വിവരങ്ങള്‍ റൂട്ട് മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഡോക്ടറുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കിയതില്‍ നിലവില്‍ 124 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 54 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. സ്‌പെയിനില്‍ നിന്ന് 2ന് മടങ്ങിയെത്തിയ ശേഷം 11-ാം തിയതി വരെ ഡോക്ടര്‍ ആസുപത്രിയിലെത്തിയിരുന്നു. ഡോക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നതിന്റെ തലേദിവസം ശ്രീചിത്രിയില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്നായിരുന്നു വി മുരളീധരന്‍ സ്വയം നിരീക്ഷണത്തിന് തയ്യാറായത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT